ആലപ്പുഴ: (truevisionnews.com) ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് താഴെ മനുഷ്യകൈ കണ്ടെത്തി. ധൻബാദ് എക്സ്പ്രസിന്റെ എസ്. 5 (S5) കോച്ചിന് താഴെയാണ് അറ്റനിലയിൽ കൈ കണ്ടെത്തിയത്. ഇന്ന് രാവിലെ ട്രെയിൻ യാത്ര തുടങ്ങാനിരിക്കെയായിരുന്നു സംഭവം.
ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്നുള്ള ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് രാവിലെ തിരികെ പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് ബോഗിക്കടിയിൽ മനുഷ്യശരീരത്തിന്റെ ഭാഗം ശ്രദ്ധയിൽപ്പെട്ടത്. പാതയിൽ എവിടെയെങ്കിലും വെച്ച് ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും കൈയാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എസ്. 5 കോച്ച് മാത്രം സ്റ്റേഷനിൽ പിടിച്ചിട്ടു. പകരം സംവിധാനം ഏർപ്പെടുത്തിയ ശേഷം ട്രെയിൻ യാത്ര തുടർന്നു. റെയിൽവേ സംരക്ഷണ സേന (RPF) സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധൻബാദ് എക്സ്പ്രസ് കടന്നുപോന്ന വഴികളിൽ എവിടെയെങ്കിലും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് റെയിൽവേ അധികൃതർ പരിശോധിച്ചു വരികയാണ്.
Human hand found buried under train coach in Alappuzha
































.jpeg)