കൊച്ചി: ( www.truevisionnews.com )സാങ്കേതിക തകരാറിനെത്തുടർന്ന് ഇറാന്റെ യുദ്ധക്കപ്പലായ 'ഐറിസ് ലവാൻ' കൊച്ചി തീരത്ത് അടുപ്പിച്ചു. കഴിഞ്ഞ മാസം 28-ന് കപ്പൽ തീരത്തടുപ്പിക്കാനുള്ള അനുമതി ഇറാൻ തേടിയിരുന്നു.
തുടർന്ന് കേന്ദ്ര സർക്കാർ മാർച്ച് ഒന്നിന് ഇതിനുള്ള അനുമതി നൽകുകയായിരുന്നു. അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിന്റെ ഭാഗമായി ഈ മേഖലയിലുണ്ടായിരുന്ന കപ്പലിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനാലാണ് നടപടി.
കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരെയും കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ഐറിസ് ദേനയ്ക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.
അതേസമയം, ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പലായ 'ഐറിൻസ് ബുഷെർ' ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ സുരക്ഷിതമാണ്. ട്രിങ്കോമാലി തുറമുഖ പ്രദേശത്തേക്ക് മാറ്റിയ ഈ കപ്പലിലെ 208 ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റിയിട്ടുണ്ട്. മുൻപ് അമേരിക്കൻ ആക്രമണത്തിനിരയായ ഐറിസ് ദേനയ്ക്ക് പ്രവേശനാനുമതി നൽകാൻ വൈകിയതിനെതിരെ ശ്രീലങ്കൻ പ്രതിപക്ഷം സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
Iranian warship off Kochi coast; 183 crew members shifted to naval base































