തിരുവനന്തപുരം:( www.truevisionnews.com )തിരുവനന്തപുരം നഗരസഭയിലെ പ്രധാന ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കുടിവെള്ള വിതരണം പൂർണ്ണമായും മുടങ്ങും. പോങ്ങുംമൂട് സബ് ഡിവിഷൻ ഓഫീസിന് കീഴിലെ തട്ടിനകം പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ 900 എംഎം പ്രധാന പൈപ്പ് ലൈനിൽ ഉണ്ടായ അടിയന്തര ചോർച്ച പരിഹരിക്കുന്നതിനാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ഇതിന്റെ ഭാഗമായി മാർച്ച് 12, 13 (ബുധൻ, വ്യാഴം) തീയതികളിൽ വിതരണം പൂർണ്ണമായും തടസ്സപ്പെടും. തുടർന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ, അതായത് മാർച്ച് 19 വ്യാഴാഴ്ച വരെ കുടിവെള്ള വിതരണം ഭാഗികമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പരണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, നാലാഞ്ചിറ, പട്ടം, ഉള്ളൂർ, മുട്ടട എന്നീ വാർഡുകളിലെ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജലം കരുതിവെക്കണമെന്നും വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Water supply to be disrupted in various wards of Thiruvananthapuram till March 19































