അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി - മുഖ്യമന്ത്രി

അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി - മുഖ്യമന്ത്രി
Mar 6, 2026 09:34 PM | By Roshni Kunhikrishnan

കോഴിക്കോട്:( www.truevisionnews.com ) ആഗോളതലത്തിൽ സമാധാനം തകർക്കുന്ന രീതിയിലാണ് അമേരിക്കയുടെ ഇടപെടലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പോലീസ് ചമഞ്ഞുകൊണ്ട് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് നടന്ന എൽ.ഡി.എഫ് യുദ്ധവിരുദ്ധ സമാധാന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾക്കും യുദ്ധക്കൊതിക്കും വർഷങ്ങളുടെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ കീഴടങ്ങാൻ ഒരുങ്ങിനിൽക്കെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കൻ നടപടി അങ്ങേയറ്റം ക്രൂരമായിരുന്നു.

ലക്ഷക്കണക്കിന് മനുഷ്യർ ഈ ആക്രമണത്തിൽ ഇല്ലാതായിട്ടും ആ അതിക്രമത്തിന് ഇന്നും കൃത്യമായ മറുപടി നൽകാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. മുൻപ് സോവിയറ്റ് യൂണിയന്റെ സാന്നിധ്യം അമേരിക്കയുടെ ഇത്തരം കടന്നുകയറ്റങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

America's 'world police' creation threatens peace - Chief Minister

Next TV

Related Stories
കാട്ടുപന്നി ശല്യം; വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

Mar 6, 2026 10:28 PM

കാട്ടുപന്നി ശല്യം; വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

കാട്ടുപന്നി ശല്യം; വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി...

Read More >>
ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക് മാറ്റി

Mar 6, 2026 09:56 PM

ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക് മാറ്റി

ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക്...

Read More >>
മഹീന്ദ്ര എക്സ്ഇവി 9 ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Mar 6, 2026 07:59 PM

മഹീന്ദ്ര എക്സ്ഇവി 9 ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം...

Read More >>
ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Mar 6, 2026 07:28 PM

ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി...

Read More >>
പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ആര്‍. ശ്രീലേഖ

Mar 6, 2026 06:46 PM

പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ആര്‍. ശ്രീലേഖ

പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് ആര്‍....

Read More >>
Top Stories