ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
Mar 6, 2026 07:28 PM | By Roshni Kunhikrishnan

കൊച്ചി: ( www.truevisionnews.com )മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയ്‌ക്കെതിരായ പോക്സോ കേസ് നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകാൻ ഹൈക്കോടതി തയ്യാറായില്ല. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ നൽകിയ ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയെന്നാരോപിച്ചാണ് ശ്രീലേഖയ്‌ക്കെതിരെ നിയമനടപടി ആരംഭിച്ചത്.

തന്റെ യൂട്യൂബ് ചാനലിലൂടെ കിളിരൂർ, കവിയൂർ, പെരുമ്പാവൂർ പീഡനക്കേസുകളിലെ അതിജീവിതമാരുടെ വിവരങ്ങൾ പുറത്തുവിട്ടത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. എന്നാൽ, ഈ കേസ് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജി തീർപ്പാക്കുന്നത് വരെ തുടർനടപടികൾ തടയണമെന്നും ശ്രീലേഖ കോടതിയിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം നന്ദൻകോട് സ്വദേശിയായ ആർ. ജയചന്ദ്രൻ നൽകിയ സ്വകാര്യ പരാതിയെത്തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തത്. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറിയാണ് പരാതിക്കാരനായ ജയചന്ദ്രൻ.

POCSO case against R Sreelekha; High Court rejects plea for stay

Next TV

Related Stories
കാട്ടുപന്നി ശല്യം; വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

Mar 6, 2026 10:28 PM

കാട്ടുപന്നി ശല്യം; വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

കാട്ടുപന്നി ശല്യം; വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി...

Read More >>
ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക് മാറ്റി

Mar 6, 2026 09:56 PM

ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക് മാറ്റി

ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക്...

Read More >>
അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി - മുഖ്യമന്ത്രി

Mar 6, 2026 09:34 PM

അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി - മുഖ്യമന്ത്രി

അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി -...

Read More >>
മഹീന്ദ്ര എക്സ്ഇവി 9 ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Mar 6, 2026 07:59 PM

മഹീന്ദ്ര എക്സ്ഇവി 9 ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം...

Read More >>
പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ആര്‍. ശ്രീലേഖ

Mar 6, 2026 06:46 PM

പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ആര്‍. ശ്രീലേഖ

പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് ആര്‍....

Read More >>
Top Stories