അനന്തപുരിയിൽ ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ലക്ഷക്കണക്കിന് ഭക്തർ വ്രതശുദ്ധിയോടെ കാത്തിരിക്കുന്നു

അനന്തപുരിയിൽ ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ലക്ഷക്കണക്കിന് ഭക്തർ വ്രതശുദ്ധിയോടെ കാത്തിരിക്കുന്നു
Mar 3, 2026 06:45 AM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് ആഘോഷിക്കുന്നു. ദേവിക്ക് പൊങ്കാല അർപ്പിക്കാനായി പതിനായിരക്കണക്കിന് ഭക്തരാണ് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അണിനിരന്നിരിക്കുന്നത്. രാവിലെ 9.45-ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ തീ പകരുന്നത് മുതൽ നഗരം യാഗശാലയായി മാറും. ഉച്ചകഴിഞ്ഞ് 2.15-നാണ് നിവേദ്യ സമർപ്പണം നിശ്ചയിച്ചിരിക്കുന്നത്.

ഇന്നത്തെ പ്രത്യേകതയായി ചന്ദ്രഗ്രഹണം വരുന്നതിനാൽ ഉച്ചയ്ക്ക് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും. രാത്രിയിൽ കുത്തിയോട്ട ബാലന്മാരുടെ ചൂരൽക്കുത്ത് ചടങ്ങും തുടർന്ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തും നടക്കും.

നാളെ രാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് പ്രാദേശിക അവധി നൽകിയിട്ടുണ്ട്. ഭക്തരുടെ സൗകര്യാർത്ഥം റെയിൽവേയും കെഎസ്ആർടിസിയും അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Devotional Attukal Pongala today in Ananthapuri

Next TV

Related Stories
മക്കൾക്കു വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം; മൂത്തമകൾ മരിച്ചു, ഇളയമകൾ ചികിത്സയിൽ തുടരുന്നു

Mar 3, 2026 08:09 AM

മക്കൾക്കു വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം; മൂത്തമകൾ മരിച്ചു, ഇളയമകൾ ചികിത്സയിൽ തുടരുന്നു

മക്കൾക്കു വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം, മൂത്തമകൾ മരിച്ചു, ഇളയമകൾ ചികിത്സയിൽ...

Read More >>
വീണാ ജോര്‍ജിന് സീറ്റ് നല്‍കരുത്; ആവശ്യവുമായി ഭര്‍ത്താവ് സിപിഐഎം നേതൃത്വത്തെ സമീപിച്ചു

Mar 3, 2026 08:00 AM

വീണാ ജോര്‍ജിന് സീറ്റ് നല്‍കരുത്; ആവശ്യവുമായി ഭര്‍ത്താവ് സിപിഐഎം നേതൃത്വത്തെ സമീപിച്ചു

വീണാ ജോര്‍ജിന് സീറ്റ് നല്‍കരുത്, ആവശ്യവുമായി ഭര്‍ത്താവ് സിപിഐഎം നേതൃത്വത്തെ...

Read More >>
മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

Mar 3, 2026 06:23 AM

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ...

Read More >>
സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല; ഭയമില്ലാതെ കടമ നിർവ്വഹിച്ചെന്ന് ജഡ്ജി ഹണി എം. വർഗീസ്

Mar 2, 2026 11:28 PM

സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല; ഭയമില്ലാതെ കടമ നിർവ്വഹിച്ചെന്ന് ജഡ്ജി ഹണി എം. വർഗീസ്

സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല; ഭയമില്ലാതെ കടമ നിർവ്വഹിച്ചെന്ന് ജഡ്ജി ഹണി എം....

Read More >>
Top Stories

GCC News