മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു
Mar 3, 2026 06:23 AM | By Roshni Kunhikrishnan

കോഴിക്കോട്:( www.truevisionnews.com ) മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ആറ് തവണ തുടർച്ചയായി വടകര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം വി.പി. സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, ടെലികോം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.

പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഉണ്ണികൃഷ്ണൻ, ബൊഫോഴ്‌സ് ഉൾപ്പെടെയുള്ള അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഗൾഫ് യുദ്ധസമയത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ ഇടപെടൽ നടത്തി. സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് നടക്കും.

Former Union Minister KP Unnikrishnan passes away

Next TV

Related Stories
മക്കൾക്കു വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം; മൂത്തമകൾ മരിച്ചു, ഇളയമകൾ ചികിത്സയിൽ തുടരുന്നു

Mar 3, 2026 08:09 AM

മക്കൾക്കു വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം; മൂത്തമകൾ മരിച്ചു, ഇളയമകൾ ചികിത്സയിൽ തുടരുന്നു

മക്കൾക്കു വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം, മൂത്തമകൾ മരിച്ചു, ഇളയമകൾ ചികിത്സയിൽ...

Read More >>
വീണാ ജോര്‍ജിന് സീറ്റ് നല്‍കരുത്; ആവശ്യവുമായി ഭര്‍ത്താവ് സിപിഐഎം നേതൃത്വത്തെ സമീപിച്ചു

Mar 3, 2026 08:00 AM

വീണാ ജോര്‍ജിന് സീറ്റ് നല്‍കരുത്; ആവശ്യവുമായി ഭര്‍ത്താവ് സിപിഐഎം നേതൃത്വത്തെ സമീപിച്ചു

വീണാ ജോര്‍ജിന് സീറ്റ് നല്‍കരുത്, ആവശ്യവുമായി ഭര്‍ത്താവ് സിപിഐഎം നേതൃത്വത്തെ...

Read More >>
സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല; ഭയമില്ലാതെ കടമ നിർവ്വഹിച്ചെന്ന് ജഡ്ജി ഹണി എം. വർഗീസ്

Mar 2, 2026 11:28 PM

സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല; ഭയമില്ലാതെ കടമ നിർവ്വഹിച്ചെന്ന് ജഡ്ജി ഹണി എം. വർഗീസ്

സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല; ഭയമില്ലാതെ കടമ നിർവ്വഹിച്ചെന്ന് ജഡ്ജി ഹണി എം....

Read More >>
Top Stories

GCC News