വര്‍ക്കലയില്‍ 19-കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടി ആശുപത്രി വിട്ടു, ഡോക്ടേഴ്‌സിന് നന്ദിയെന്ന് ശ്രീക്കുട്ടിയുടെ അമ്മ

വര്‍ക്കലയില്‍ 19-കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടി ആശുപത്രി വിട്ടു, ഡോക്ടേഴ്‌സിന് നന്ദിയെന്ന് ശ്രീക്കുട്ടിയുടെ അമ്മ
Mar 2, 2026 04:51 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) വർക്കലയിൽ ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട് ചികിത്സയിലായിരുന്നു ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ശ്രീക്കുട്ടി. രണ്ട് മാസത്തിലേറെയായി അമൃത ആശുപത്രിയില്‍ ശ്രീക്കുട്ടി ചികിത്സയിലായിരുന്നു. 2025 നവംബര്‍ രണ്ടിനായിരുന്നു പാലോട് സ്വദേശിയായ ശ്രീക്കുട്ടി ട്രെയിനില്‍ വെച്ച് മദ്യപന്റെ ആക്രമണത്തിന് ഇരയായത്. ട്രെയിനിന്റെ വാതിലിന് സമീപത്ത് നില്‍ക്കുന്ന സമയത്ത് ശ്രീക്കുട്ടിയെ തള്ളി താഴെയിടുകയായിരുന്നു.

വെള്ളറട സ്വദേശിയായ സുരേഷ് കുമാറായിരുന്നു സംഭവത്തില‍െ പ്രതി. സംഭവത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ശ്രീക്കുട്ടിയെ ചികിത്സിച്ചിരുന്നത്. ഇതിന് പിന്നാലെ വിദഗ്ദ ചികിത്സയ്ക്കായി ശ്രീക്കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിന് ക്ഷതമേല്‍ക്കുകയും തോളെല്ലിന് പൊട്ടലും ഉണ്ടായിരുന്നു.

‘മകളെ പഴയതുപോലെ തിരികെ ലഭിച്ചു. ഇനി നടന്നുകൂടി കണ്ടാല്‍ മതി. ഞങ്ങളെ ഒക്കെ തിരിച്ചറിഞ്ഞു. ഡോക്ടേഴ്‌സിന് നന്ദി പറയുന്നു. സംസാരിച്ചു തുടങ്ങി. ഒരു മാസം കൊണ്ട് നടക്കാന്‍ കഴിയും. വളരെയധികം സന്തോഷം. കൈയില്‍ ഒരു ശസ്ത്രക്രിയ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മലപ്പുറത്ത് ആയുര്‍വേദ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. മെന്റല്‍ ട്രോമയില്‍ നിന്ന് ശ്രീക്കുട്ടി മറികടന്നു. ചികിത്സ സൗജന്യമായിരുന്നു. നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കണം’ മാതാവ് പറഞ്ഞു.

Varkala Train attack Sreekutty discharged from hospital

Next TV

Related Stories
ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി അഗസ്റ്റിൻ

Mar 2, 2026 07:47 PM

ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി അഗസ്റ്റിൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി...

Read More >>
ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

Mar 2, 2026 07:38 PM

ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന്...

Read More >>
ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

Mar 2, 2026 07:09 PM

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം;. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന്...

Read More >>
മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി

Mar 2, 2026 06:49 PM

മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി

മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ...

Read More >>
യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ

Mar 2, 2026 06:44 PM

യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ

യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ...

Read More >>
ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Mar 2, 2026 06:36 PM

ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup

GCC News