വായനശാലാ പരിപാടിക്കിടെ കാട്ടുപന്നി ആക്രമണം: മൂന്ന് പേർക്ക് പരിക്ക്

വായനശാലാ പരിപാടിക്കിടെ കാട്ടുപന്നി ആക്രമണം: മൂന്ന് പേർക്ക് പരിക്ക്
Feb 23, 2026 09:27 AM | By Anusree vc

കാസർകോട് : (https://truevisionnews.com/) ചായ്യോത്ത് വായനശാലയിൽ നടന്ന പരിപാടിക്കിടെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപത്തെ എം.ജി. സ്മാരക വായനശാലയിൽ 'വിജ്ഞാന വികസന സദസ്' നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി ഇരച്ചെത്തിയത്.

വായനശാലാ സെക്രട്ടറി പി. ബാബുരാജൻ മാസ്റ്റർ, അംഗങ്ങളായ അപ്പു മാസ്റ്റർ, വി. അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിപാടിക്കായി വായനശാലയിൽ ഒത്തുകൂടിയവർക്കിടയിലേക്കാണ് പന്നി ഓടിക്കയറിയത്. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 6 .30 ഓടെയാണ് സംഭവം. ചായ്യോത്ത് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്ന വിജ്ഞാന വികസന സദസിന്റെ സമാപനമായിരുന്നു ഇന്നലെ. ഈ പരിപാടിയുടെ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ബാബുരാജൻ മാസ്റ്ററെ കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിലും മറ്റ് രണ്ടു പേർ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ചികിത്സയിലാണ്. പന്നിയുടെ ആക്രമണം നടക്കുന്ന സമയത്ത് നിരവധി പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നത്. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വായനശാലകളിലും നടത്തുന്ന പരിപാടിയാണ് വിജ്ഞാന വികസന സദസ്സ്.

Wild boar attack during library program: Three injured

Next TV

Related Stories
'സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും'- കെ എൻ ബാലഗോപാൽ, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Feb 23, 2026 11:10 AM

'സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും'- കെ എൻ ബാലഗോപാൽ, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും, മന്ത്രി കെ എൻ ബാലഗോപാൽ, സഭ ബഹിഷ്‌കരിച്ച്...

Read More >>
കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് യുവതി  ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യാൻ പോലീസ്

Feb 23, 2026 11:03 AM

കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യാൻ പോലീസ്

മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാതാപിതാക്കളെയും ചോദ്യം...

Read More >>
കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; രണ്ടാഴ്ച മുൻപ് തുറന്ന ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Feb 23, 2026 10:48 AM

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; രണ്ടാഴ്ച മുൻപ് തുറന്ന ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ, കോഴിക്കോട് സ്വദേശി...

Read More >>
കോഴിക്കോട് വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

Feb 23, 2026 10:42 AM

കോഴിക്കോട് വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

കോഴിക്കോട് വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ്...

Read More >>
Top Stories

News Roundup