---
title: "അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ല, വെളിപ്പെടുത്തൽ തന്റേതാകണം; വൈറലായി രശ്മികയുടെ പഴയ പ്രതികരണം"
english_title: "There is no basis for the rumors, the revelation should be hers; Rashmika's old response goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343533/there-is-no-basis-for-the-rumors-the-revelation-should-be-hers-rashmikas-old-response-goes-viral"
published_at: "2026-02-22T14:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ac909dff4d_17.jpg"
keywords: []
---

# അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ല, വെളിപ്പെടുത്തൽ തന്റേതാകണം; വൈറലായി രശ്മികയുടെ പഴയ പ്രതികരണം

> **Lead Summary:** **തെ**ന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഫെബ്രുവരി 26-ന് വിവാഹിതരാകുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ നേരത്തെ തന്നെയുണ്ടെങ്കിലും വിവാഹവാർത്ത പുറത്തുവന്നതോടെ രശ്മികയുടെ പഴയൊരു അഭിമുഖം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.

## Article Content

**തെ**ന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഫെബ്രുവരി 26-ന് വിവാഹിതരാകുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ നേരത്തെ തന്നെയുണ്ടെങ്കിലും വിവാഹവാർത്ത പുറത്തുവന്നതോടെ രശ്മികയുടെ പഴയൊരു അഭിമുഖം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പ്രചാരണങ്ങളോട് രശ്മിക സ്വീകരിക്കുന്ന നിലപാടാണ് ഈ അഭിമുഖത്തിന്റെ സാരം. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ആളുകൾ ആകാംക്ഷ പ്രകടിപ്പിക്കുന്നതിൽ പരിഭവമില്ലെന്ന് താരം അന്ന് വ്യക്തമാക്കിയിരുന്നു.

'വർഷത്തിൽ അഞ്ചോളം സിനിമകൾ ചെയ്തിട്ടും ആളുകൾക്ക് അറിയേണ്ടത് എന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ഞാൻ ആരുമായാണ് പ്രണയത്തിലെന്നുമാണ്. ഞങ്ങൾ സിനിമാതാരങ്ങളായതുകൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ എപ്പോഴും ഞങ്ങളിലായിരിക്കും, അത് സ്വാഭാവികമാണ്'  രശ്മിക പറഞ്ഞു.

എന്നാൽ, ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാകുന്നത് വരെ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും രശ്മിക ഓർമ്മിപ്പിച്ചു. തങ്ങളെക്കുറിച്ച് എന്ത് വേണമെങ്കിലും സംസാരിക്കാൻ ആളുകൾക്ക് സ്വാതന്ത്ര്യമുണ്ട്, എന്നാൽ ഒരു നിഗമനത്തിൽ എത്തുന്നതിന് മുൻപ് സത്യമെന്താണെന്ന് അറിയാൻ ശ്രമിക്കണം. താൻ നേരിട്ട് വെളിപ്പെടുത്തുന്നത് വരെ ഇത്തരം പ്രചാരണങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും നടി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343533/there-is-no-basis-for-the-rumors-the-revelation-should-be-hers-rashmikas-old-response-goes-viral)