---
title: "മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ 'സമ്മര്‍ ഓഫ് സോളി'ന്"
english_title: "Oscar for Best Documentary for 'Summer of Soul'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34349/oscar-for-best-documentary-for-summer-of-soul"
published_at: "2022-03-28T11:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241528271f2b_oscar.jpg"
keywords: []
---

# മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ 'സമ്മര്‍ ഓഫ് സോളി'ന്

> **Lead Summary:** 94-ാമത് ഒസ്കാറിൽ ഇന്ത്യൻ പ്രതീക്ഷയായ റൈറ്റിങ് വിത്ത് ഫയറിന് പുരസ്കാരമില്ല. ഡോക്യുമെന്ററി ഫീച്ചർ വിഭാ​ഗത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ചിത്രം മത്സരിച്ചിരുന്നത്. 'സമ്മര്‍ ഓഫ് സോൾ' ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ സ്വന്തമാക്കിയത്.

## Article Content

94-ാമത് ഒസ്കാറിൽ ഇന്ത്യൻ പ്രതീക്ഷയായ റൈറ്റിങ് വിത്ത് ഫയറിന് പുരസ്കാരമില്ല. ഡോക്യുമെന്ററി ഫീച്ചർ വിഭാ​ഗത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ചിത്രം മത്സരിച്ചിരുന്നത്. 'സമ്മര്‍ ഓഫ് സോൾ' ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ സ്വന്തമാക്കിയത്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ അഹ്മിർ തോംസൺ, ജോസഫ് പട്ടേൽ, റോബർട്ട് ഫൈവോലന്റ്, ഡേവിഡ് ഡൈനർസ്റ്റീൻ എന്നിവർ അവാർഡ് സ്വീകരിക്കും.

റൈറ്റിംഗ് വിത്ത് ഫയറിന്റെ അണിയറയിലുള്ളത് ദില്ലി മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷുമാണ്. ദളിത് വനിതകൾ നടത്തുന്ന ഖബർ ലഹാരിയ എന്ന ഹിന്ദി പത്രത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി.

ഇതിനകം നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുള്ള റൈറ്റിംഗ് വിത്ത് ഫയർ വഴി ഒരിക്കൽ കൂടി ഓസ്കർ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/34349/oscar-for-best-documentary-for-summer-of-soul)