തൃശൂർ:( www.truevisionnews.com ) തൃശൂർ പാലപ്പിള്ളി മേഖലയിൽ മുപ്പതോളം കാട്ടാനകൾ അടങ്ങുന്ന സംഘം ജനവാസ മേഖലയിലിറങ്ങിയത് വലിയ ഭീതി പടർത്തുകയാണ്. കുട്ടിയാനകൾ ഉൾപ്പെടെയുള്ള ഈ വൻ സംഘം ചിമ്മിനി, കാരിക്കുളം, അക്കരപ്പാടി എന്നിവിടങ്ങളിലെ റബ്ബർ എസ്റ്റേറ്റുകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ചിമ്മിനി ഡാം റോഡ് മുറിച്ചുകടന്ന ആനക്കൂട്ടം കാരണം മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇത്രയധികം ആനകൾ ഒന്നിച്ച് ഈ പ്രദേശത്ത് എത്തുന്നത് ഇതാദ്യമായാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ആനകളുടെ സാന്നിധ്യം കാരണം റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് ജോലിക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമം തുടരുന്നുണ്ടെങ്കിലും, ജനങ്ങളുടെ സുരക്ഷയെക്കരുതി ഈ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
Wild elephants in Palappilly Rubber Estate, Thrissur; People's lives are difficult
































