താമരശ്ശേരി:( www.truevisionnews.com ) വെടിവെച്ചു കൊന്ന കലമാനുകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള പുതുപ്പാടി കൊളമല വനത്തിൽ ശനിയാഴ്ച പുലർച്ചെ 2.30-ഓടെയാണ് സംഭവം.
രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് നായാട്ടുസംഘം കുടുങ്ങിയത്. സംഘത്തിലുണ്ടായിരുന്ന ഖലീൽ, മുഹമ്മദ് റാഫി, നൗഫൽ എന്നിവർ തോക്കുമായി വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
Youth arrested with shot deer
































