ആരോപണങ്ങൾ കടുത്തു, ഒടുവിൽ നടപടി! നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം: ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

ആരോപണങ്ങൾ കടുത്തു, ഒടുവിൽ നടപടി!  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം:  ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി
Feb 18, 2026 01:41 PM | By Susmitha Surendran

നെടുമങ്ങാട്: (https://truevisionnews.com/)  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെതിരെ നടപടി.

കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. നിലവിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഈ സ്ഥലം മാറ്റം. എന്നാൽ സ്ഥലം മാറ്റം കൊണ്ട് മാത്രം കാര്യമില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

ഗർഭിണി ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ (സിസേറിയൻ) പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിൻ്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു.

പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു.

രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്.



Newborn baby dies at Nedumangad District Hospital: Dr. BinduSundar transferred to Taluk Hospital

Next TV

Related Stories
 പേരിലെ സസ്പെൻസ് തുടരുന്നു....! സർക്കാർ ഉത്പാദിപ്പിക്കുന്ന മദ്യം ഈ മാസം 21ന് വിപണിയിലെത്തും

Feb 18, 2026 01:52 PM

പേരിലെ സസ്പെൻസ് തുടരുന്നു....! സർക്കാർ ഉത്പാദിപ്പിക്കുന്ന മദ്യം ഈ മാസം 21ന് വിപണിയിലെത്തും

സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡി ഈ മാസം 21ന്...

Read More >>
'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Feb 18, 2026 01:27 PM

'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

പുതുയുഗ യാത്രാ, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി, ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി...

Read More >>
കോഴിക്കോട് വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി; യുവതിയ്ക്ക് പരിക്ക്

Feb 18, 2026 12:54 PM

കോഴിക്കോട് വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി; യുവതിയ്ക്ക് പരിക്ക്

കോഴിക്കോട് വടകരയിൽ ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി; യുവതിയ്ക്ക് പരിക്ക്...

Read More >>
Top Stories










News Roundup