കോഴിക്കോട് : (https://truevisionnews.com/) സി.കെ.ജി മെമ്മോറിയൽ ഗവ. കോളേജിൽ സ്പോർട്സ് ഡേക്കിടെ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ക്രിമിനൽ സംഘത്തിന്റെ ആക്രമണം.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആദിഷിന് ആക്രമണത്തിൽ മാരകമായി പരിക്കേറ്റു. ആദിഷിനെ കൂടാതെ മറ്റ് യൂണിയൻ ഭാരവാഹികൾക്കും നേരെയും കൈയ്യേറ്റമുണ്ടായി.
കോളേജ് സ്പോർട്സ് ഡേ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് ക്യാമ്പസ്സിലെ ഒരു പറ്റം ക്രിമിനൽ സംഘം മനഃപൂർവ്വമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ആരോപിച്ചു.
ക്യാമ്പസ്സിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ഗ്യാങ് അരാജകത്വ പ്രവർത്തനങ്ങൾക്കെതിരെ വിദ്യാർത്ഥികൾ രംഗത്തിറങ്ങണമെന്ന് എസ്.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ അധികൃതർ കർശനമായ നടപടി സ്വീകരിക്കണമെന്നും, കലാലയത്തിന്റെ സ്വൈര്യജീവിതം തകർക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും യൂണിറ്റ് കമ്മിറ്റി അറിയിച്ചു.
SFI activists attacked at C.K.G. Memorial Govt. College.

































