കോഴിക്കോട് : (https://truevisionnews.com/) വടകര എടോടിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. ഒരാൾക്ക് പരിക്ക് . ഇന്ന് രാവിലെ 8 മണിയോടെ പാസ്സ്‌പോർട്ട് ഓഫീസിന് സമീപമാണ് സംഭവം .
വടകര കരിമ്പനപ്പാലം സ്വദേശി ദിവ്യയ്ക്കാണ് പരിക്കേറ്റത് . ഭർത്താവിനൊപ്പം കടയിൽ നിന്നും ചായ കുടിച്ച് ഇറങ്ങുന്നതിനിടെയാണ് ദിവ്യയ്ക്ക് പരിക്കേറ്റത് .
നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലും ഇടിച്ച ശേഷമാണ് കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറിയത്.
പരിക്കേറ്റയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെയും കടയുടെയും മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Innova car crashes into shop in Vadakara, Kozhikode; Woman injured

































