തിരുവനന്തപുരം:( www.truevisionnews.com ) ആര്യനാട് മോഹനന്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആറ് വര്‍ഷം മുന്‍പ് മോഹനനെ കാണാതായ സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നു. കരകുളം ആറ്റിലാണ് പരിശോധന നടത്തുന്നത്.
കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. മോഹനനെ കാണാതായ കരകുളത്തിന് സമീപത്ത് കിള്ളിയാറിൽ ഒരു സ്കൂട്ടര്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് മോഹനന്‍റെ സ്കൂട്ടര്‍ അല്ല. എന്നാലും സ്കൂട്ടര്‍ കുഴിച്ചിട്ടതിൽ ദൂരുഹതയുണ്ടെന്ന നിഗമനത്തിലാണ് തെരച്ചിൽ നടത്തുന്നത്.
2020 മെയ് എട്ടിനാണ് തിരുവനന്തപുരം കരകുളത്ത് നിന്നും ആര്യനാട് സ്വദേശി മോഹനനെ കാണാതാകുന്നത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മോഹനന്റെ കയ്യില്‍ സംഭവ സമയത്ത് 50 പവന്‍ സ്വര്‍ണവും 62,000 രൂപയും ഉണ്ടായിരുന്നു.
aryanad mohanan missing case checking karakulam river

































