സ്വകാര്യ ചിത്രങ്ങളും ശാരീരിക ബന്ധത്തിനും ആവശ്യപ്പെട്ടു; പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സ്വകാര്യ ചിത്രങ്ങളും ശാരീരിക ബന്ധത്തിനും ആവശ്യപ്പെട്ടു; പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Feb 18, 2026 12:40 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഏനാത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ആണ് അറസ്റ്റ്.

കഴിഞ്ഞ പതിമൂന്നാം തിയതി ആണ് 37 വയസുകാരിയായ യുവതി തൂങ്ങി മരിച്ചത്. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സുഹൈൽ അൻസാരിയുടെ പേര് ഉള്ളതായി പൊലീസ് പറഞ്ഞു. ഏനാത്ത് പൊലീസ് ആണ് സുഹൈലിനെ കസ്റ്റഡിയിൽ എടുത്തത്. ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സുഹൈൽ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങൾ അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടെന്നും അതിൽ മനം നൊന്താണ് തന്റെ ആത്മഹത്യയെന്നും പൊലീസ് കണ്ടെത്തി. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ.

Youth Congress leader arrested in Pathanamthitta woman's suicide case

Next TV

Related Stories
 പേരിലെ സസ്പെൻസ് തുടരുന്നു....! സർക്കാർ ഉത്പാദിപ്പിക്കുന്ന മദ്യം ഈ മാസം 21ന് വിപണിയിലെത്തും

Feb 18, 2026 01:52 PM

പേരിലെ സസ്പെൻസ് തുടരുന്നു....! സർക്കാർ ഉത്പാദിപ്പിക്കുന്ന മദ്യം ഈ മാസം 21ന് വിപണിയിലെത്തും

സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡി ഈ മാസം 21ന്...

Read More >>
ആരോപണങ്ങൾ കടുത്തു, ഒടുവിൽ നടപടി!  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം:  ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

Feb 18, 2026 01:41 PM

ആരോപണങ്ങൾ കടുത്തു, ഒടുവിൽ നടപടി! നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം: ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: ഡോ. ബിന്ദു സുന്ദറിനെ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം...

Read More >>
'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Feb 18, 2026 01:27 PM

'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

പുതുയുഗ യാത്രാ, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി, ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി...

Read More >>
Top Stories

News Roundup