കൊച്ചി: (https://truevisionnews.com/) ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. ആലുവ കുട്ടമ്മശ്ശേരി തുരുത്തിക്കാട് പടിഞ്ഞാറെ ആനിക്കാട് വീട്ടിൽ അലി (53) ആണ് മരിച്ചത്.
കുട്ടമ്മശ്ശേരി പന്തലമാവുങ്കൽ കവലയിലുള്ള ഫുട്ബോൾ ടർഫിൽ ശനിയാഴ്ച രാത്രി ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിസ്മി, മക്കൾ: ഫാത്തിമ റമീസ, മുഹമ്മദ് റൈഹാൻ. കുട്ടമശ്ശേരി ചാലയ്ക്കൽ മഹല്ല് ജമാ അത്ത് കബർസ്ഥാനിൽ കബറടക്കം നടത്തി.
53-year-old man dies after collapsing while playing football on turf
































