---
title: "'എന്റെ ഫോക്കസ് കളയുന്നത് മോശം ശീലങ്ങളാണ്, പക്ഷേ എന്റെ ശക്തിയെന്നും കുടുംബവുമാണ്'; മനസ്സ് തുറന്ന് റാപ്പർ വേടൻ"
english_title: "Open your mind and hunt down the rapper."
publisher: "moviemax.in"
canonical_url: "https://moviemax.in/news/342133/open-your-mind-and-hunt-down-the-rapper"
published_at: "2026-02-15T16:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991a87ae62ed_VEDAN_.jpg"
keywords: []
---

# 'എന്റെ ഫോക്കസ് കളയുന്നത് മോശം ശീലങ്ങളാണ്, പക്ഷേ എന്റെ ശക്തിയെന്നും കുടുംബവുമാണ്'; മനസ്സ് തുറന്ന് റാപ്പർ വേടൻ

> **Lead Summary:** **[**തനതായ റാപ്പ് ശൈലിയിലൂടെ മലയാളി സംഗീതപ്രേമികളുടെ ശ്രദ്ധയാകർഷിച്ച വേടൻ (ഹിരൺദാസ് മുരളി) മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന സിനിമയിലെ വരികൾക്കാണ് വേടനെ തേടി ഈ അംഗീകാരമെത്തിയത്.

## Article Content

**[**തനതായ റാപ്പ് ശൈലിയിലൂടെ മലയാളി സംഗീതപ്രേമികളുടെ ശ്രദ്ധയാകർഷിച്ച വേടൻ (ഹിരൺദാസ് മുരളി) മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന സിനിമയിലെ വരികൾക്കാണ് വേടനെ തേടി ഈ അംഗീകാരമെത്തിയത്.

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിലെ മുഖ്യധാരാ സംഗീത വഴിയിൽ നിന്ന് മാറി, റാപ്പ് സംഗീതത്തിന് ലഭിച്ച വലിയൊരു അംഗീകാരമായാണ് വേടന്റെ ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹം അവാർഡ് സ്വീകരിച്ചത്.

ഇപ്പോഴിതാ തന്റെ മോശം ശീലങ്ങളെ കുറിച്ച് വേടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ മോഹസം ശീലങ്ങളാണ് തെന്റെ ഫോക്കസ് കളയുന്നതെന്നും, തന്റെ ഏറ്റവും ശക്തി കുടുംബമാണെന്നും വേടൻ പറയുന്നു. താൻ എല്ലാവരുമായും പെട്ടെന്ന് സൗഹൃദത്തിലാവുമെന്ന് പറഞ്ഞ വേടൻ, ചില സമയത്ത് അത് പ്രശ്നമാണെന്നും കൂട്ടിച്ചേർത്തു.

> "വ്യക്തിപരമായ ആയ കുറേ കാര്യങ്ങൾ ജീവിതത്തിൽ മാറ്റാനുണ്ട്. പെരുമാറ്റം കുറച്ച് മാറ്റാനുണ്ട്. എനിക്ക് 31 വയസായി. ഈ വയസിൽ ഒരാൾ ജീവിതം പഠിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് ഞാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവരെയുണ്ടായ സന്തോഷങ്ങളിലും സ്ട്രഗിളുകളിലും ഞാൻ ​ഗ്രേറ്റ്ഫുൾ ആണ്. കാരണം എനിക്കുണ്ടായ വേദനയാണ് എന്നെ ഇപ്പോഴത്തെ ഒരാളായി മോൾഡ് ചെയ്തിരിക്കുന്നത്." വേടൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342133/open-your-mind-and-hunt-down-the-rapper)