---
title: "ഇടതു കോട്ടയിൽ നിന്ന് വലതുപക്ഷത്തേക്ക്? നടൻ ജയന്‍ ചേര്‍ത്തല കോൺഗ്രസിലേക്കെന്ന് സൂചന"
english_title: "actor Jayan Cherthala is joining the Congress."
publisher: "moviemax.in"
canonical_url: "https://moviemax.in/news/342214/actor-jayan-cherthala-is-joining-the-congress"
published_at: "2026-02-16T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992adf07ff99_jayan.jpg"
keywords: []
---

# ഇടതു കോട്ടയിൽ നിന്ന് വലതുപക്ഷത്തേക്ക്? നടൻ ജയന്‍ ചേര്‍ത്തല കോൺഗ്രസിലേക്കെന്ന് സൂചന

> **Lead Summary:** ** **നടനും മുന്‍ സിപിഐ നേതാവുമായ ജയന്‍ ചേര്‍ത്തല കോൺഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടൻ കൂടികാഴ്ച നടത്തി.

## Article Content

** **നടനും മുന്‍ സിപിഐ നേതാവുമായ ജയന്‍ ചേര്‍ത്തല കോൺഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടൻ കൂടികാഴ്ച നടത്തി.

രാവിലെയോടെയാണ് ജയന്‍ ചേര്‍ത്തല കെ സി വേണുഗോപാലിന്റെ വീട്ടിലെത്തിയത്. തന്റെ മണ്ഡലത്തിലെ എംപിയാണല്ലോയെന്നും അതുകൊണ്ട് ആലപ്പുഴയിലെ ചില വിഷയങ്ങള്‍ പറയാന്‍ എത്തിയതാണെന്നുമായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം.

നേരത്തെ ആശയപരമായി ഇടതുപക്ഷത്തോട് വിയോജിപ്പുകളുണ്ടെന്ന് നടൻ പരസ്യമായി പറയുകയും മാറി നിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസിന്റെ സാംസ്കാരിക സംഘടനകൾ നടത്തുന്ന പരിപാടികളിലും ജയൻ ചേർത്തല ഭാഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342214/actor-jayan-cherthala-is-joining-the-congress)