---
title: "'കുറെ കാലം തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല, കാഴ്ചയും കേൾവിയുമാണ് മനുഷ്യൻ ഏറ്റവും കൂടുതൽ ആവശ്യം' - മമ്മൂട്ടി "
english_title: "his loss of smell disabilty Mammootty reveals personal experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342220/his-loss-of-smell-disabilty-mammootty-reveals-personal-experience"
published_at: "2026-02-16T11:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992b0a8eb54f_mammooty.jpg"
keywords: []
---

# 'കുറെ കാലം തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല, കാഴ്ചയും കേൾവിയുമാണ് മനുഷ്യൻ ഏറ്റവും കൂടുതൽ ആവശ്യം' - മമ്മൂട്ടി 

> **Lead Summary:** ** മ**ലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ അനുഭവം വെളിപ്പെടുത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു.

## Article Content

** മ**ലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ അനുഭവം വെളിപ്പെടുത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു.

കുറെ കാലം തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ തിരിച്ചുകിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. കാഴ്ചയും കേൾവിയും ശ്വാസമെടുക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് മനുഷ്യന് ഏറ്റവും പ്രധാനമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

> "ഞാൻ ഷൂട്ടിങ്ങിനിടെ ഒരാൾക്ക് കാതിൽ വെക്കാൻ ഒരു ശ്രവണ സഹായി വാങ്ങിച്ചുകൊടുത്തിരുന്നു. അയാളത് കുറച്ച് നേരം വച്ചിട്ട് എടുത്ത് എറിഞ്ഞുകളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.

ഒരു ഭീകരാവസ്ഥയിലേക്ക് അയാൾ പോവുകയും അയാൾ പിന്നീടൊരിക്കലും ആ ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല. കാഴ്ചയും കേൾവിയുമാണ് മനുഷ്യൻ ഏറ്റവും കൂടുതൽ ആവശ്യം.

> ശ്വാസം വലിക്കുകയും വേണം. മണമില്ലേലും നമ്മൾ ശ്വാസം വലിക്കും. കുറെ കാലത്തിന് എനിക്ക് ഇല്ലായിരുന്നു ഇതൊന്നും. ഇപ്പോൾ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്." മമ്മൂട്ടി പറയുന്നു. കെയർ ആന്റ് ഷെയർ ഫൗണ്ടേഷന്റെ വാർഷികത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/342220/his-loss-of-smell-disabilty-mammootty-reveals-personal-experience)