---
title: "'പലിശയ്ക്ക് ലോൺ എടുത്തു നൽകിയാൽ മോട്ടിവേഷൻ നിൽക്കും'; മോട്ടിവേഷൻ സ്പീക്കർമാരെ ട്രോളി രമേശ് പിഷാരടി"
english_title: "Ramesh Pisharody trolls motivational speakers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342199/ramesh-pisharody-trolls-motivational-speakers"
published_at: "2026-02-16T09:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69929ce73f2a4_movie1.jpg"
keywords: []
---

# 'പലിശയ്ക്ക് ലോൺ എടുത്തു നൽകിയാൽ മോട്ടിവേഷൻ നിൽക്കും'; മോട്ടിവേഷൻ സ്പീക്കർമാരെ ട്രോളി രമേശ് പിഷാരടി

> **Lead Summary:** **[[moviemax.in] ] **സമൂഹമാധ്യമങ്ങളിലെ മോട്ടിവേഷണൽ സ്പീക്കർമാരെ പരിഹസിച്ച് നടൻ രമേശ് പിഷാരടി പങ്കുവെച്ച നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു. 'ദി ക്യൂ'വിന് നൽകിയ അഭിമുഖത്തിലാണ് ജീവിതാനുഭവങ്ങളില്ലാത്തവർ നൽകുന്ന ഉപദേശങ്ങൾക്കെതിരെ താരം തന്റെ തനത് ശൈലിയിൽ പ്രതികരിച്ചത്.

## Article Content

**[[moviemax.in] ] **സമൂഹമാധ്യമങ്ങളിലെ മോട്ടിവേഷണൽ സ്പീക്കർമാരെ പരിഹസിച്ച് നടൻ രമേശ് പിഷാരടി പങ്കുവെച്ച നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു. 'ദി ക്യൂ'വിന് നൽകിയ അഭിമുഖത്തിലാണ് ജീവിതാനുഭവങ്ങളില്ലാത്തവർ നൽകുന്ന ഉപദേശങ്ങൾക്കെതിരെ താരം തന്റെ തനത് ശൈലിയിൽ പ്രതികരിച്ചത്.

പത്തു വയസ്സുകാരൻ പോലും മോട്ടിവേഷനുമായി വരുന്നത് എന്ത് അനുഭവത്തിന്റെ വെളിച്ചത്തിലാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, ഇന്റർനെറ്റിൽ മോട്ടിവേഷൻ അമിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പതര ശതമാനം പലിശയ്ക്ക് ഒരു ലോൺ എടുത്തു നൽകിയാൽ ഇത്തരം മോട്ടിവേഷൻ പ്രസംഗങ്ങളെല്ലാം നിർത്തി ഇവർ പണിക്ക് പോകുന്നത് കാണാമെന്ന് പിഷാരടി തമാശരൂപേണ ഓർമ്മിപ്പിച്ചു.

മാതാപിതാക്കൾ ലോൺ അടച്ചുതീർക്കുന്നത് കൊണ്ടാണ് പലരും ഇത്തരം മോട്ടിവേഷനുമായി ഇറങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു. പാഷനും പ്രതിഭയും തിരിച്ചറിയാതെ ഇത്തരം ഉപദേശങ്ങൾ കേട്ട് തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുന്നത് വലിയ മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്നും, ലോകത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ധാരണയില്ലാത്തവരുടെ വാക്കുകൾക്ക് ചെവികൊടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342199/ramesh-pisharody-trolls-motivational-speakers)