ചോറ്റാനിക്കരയിലെ 16-കാരിയുടെ മരണം: ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് പൊലീസ്, ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം

ചോറ്റാനിക്കരയിലെ 16-കാരിയുടെ മരണം: ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് പൊലീസ്, ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം
Feb 16, 2026 11:50 AM | By VIPIN P V

എറണാകുളം: ( www.truevisionnews.com ) ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെന്ന വാദം തെറ്റെന്ന് പൊലീസ്. ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയിൽ കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല.

ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പുതിയ മോഡൽ ഫോൺ ആണ് ഫോൺ തുറക്കുന്നത് വെല്ലുവിളി എന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ ബോധവത്കരണത്തിന് സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം നടത്തും. സ്കൂളിലും കോളേജിലും ബോധവത്കരണം നടത്തും. സൈബർ പോലീസ് ഉൾപ്പെടുന്ന സംഘത്തെ ഉപയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.

ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മകളുടെ മരണത്തില്‍ മറ്റാരുടേയോ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് മഹേഷ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത് മകള്‍ മരിച്ചെന്നത് വിശ്വസിക്കുന്നില്ല. മകളുടെ കൊറിയന്‍ സ്‌നേഹം അറിയാവുന്ന ആരോ കബളിപ്പിച്ചതാകാം.

സംഭവത്തില്‍ മകളുടെ ചില കൂട്ടുകാരുടെ പങ്ക് സംശയിക്കുന്നതായും മഹേഷ് വ്യക്തമാക്കി. ഒരു കുട്ടി ഇതുവരെ വന്ന് കാണാനോ സംസാരിക്കാനോ ഒന്നും തയ്യാറായിട്ടില്ല. അവളുമായിട്ടായിരുന്നു മകള്‍ക്ക് കൂടുതല്‍ അടുപ്പം. അത് ഞങ്ങളെ കാണാനുള്ള ബുദ്ധിമുട്ടുകൊണ്ടും ആകാം. ആ കുട്ടി സ്‌കൂളിലും പോകുന്നതായി അറിയില്ലെന്നും പിതാവ് പറഞ്ഞു.

death of 16 year old girl in chottanikkara police still have no evidence that she had a korean friend

Next TV

Related Stories
ശബരിമല യുവതീ പ്രവേശനം; 'സർക്കാർ വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസം സംരക്ഷിക്കും' -പി രാജീവ്

Feb 16, 2026 02:49 PM

ശബരിമല യുവതീ പ്രവേശനം; 'സർക്കാർ വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസം സംരക്ഷിക്കും' -പി രാജീവ്

ശബരിമല യുവതീ പ്രവേശനം, പ്രതികരണവുമായി നിയമമന്ത്രി പി...

Read More >>
കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

Feb 16, 2026 02:41 PM

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു, യാത്രക്കാരന്...

Read More >>
ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

Feb 16, 2026 02:05 PM

ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ...

Read More >>
 ചൂട് കുറയും, മഴയെത്തുന്നു ...!  മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും

Feb 16, 2026 01:57 PM

ചൂട് കുറയും, മഴയെത്തുന്നു ...! മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും...

Read More >>
സന്തോഷ വാർത്ത വരുന്നു....! 2,000 രൂപ അക്കൗണ്ടുകളിലേക്ക്; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 01:41 PM

സന്തോഷ വാർത്ത വരുന്നു....! 2,000 രൂപ അക്കൗണ്ടുകളിലേക്ക്; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു, 2,000 രൂപ ലഭിക്കുക 62 ലക്ഷത്തോളം പേര്‍ക്ക്...

Read More >>
Top Stories