---
title: "'കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്, വൈറലാകേണ്ട ഗതികേടില്ല'; വിമർശകരുടെ വായടപ്പിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ"
english_title: "'I have assets worth crores of rupees, I don't have the misfortune to go viral'; Jayachandran tries to silence critics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342270/i-have-assets-worth-crores-of-rupees-i-dont-have-the-misfortune-to-go-viral-jayachandran-tries-to-silence-critics"
published_at: "2026-02-16T14:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992d839c8172_Jayachandran_tries_to_silence_critics.jpg"
keywords: []
---

# 'കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്, വൈറലാകേണ്ട ഗതികേടില്ല'; വിമർശകരുടെ വായടപ്പിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ

> **Lead Summary:** **[**സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾക്കും സൈബർ ആക്രമണങ്ങൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ വൈറലായി പ്രശസ്തി നേടേണ്ട യാതൊരു സാഹചര്യവും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**[**സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾക്കും സൈബർ ആക്രമണങ്ങൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ വൈറലായി പ്രശസ്തി നേടേണ്ട യാതൊരു സാഹചര്യവും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

''സോഷ്യൽ മീഡിയയിലൂടെ വേണമെങ്കിൽ ലക്ഷങ്ങൾ ഉണ്ടാക്കാം. പക്ഷേ എനിക്ക് അത് ഉണ്ടാക്കേണ്ട കാര്യമില്ല. ചിലരൊക്കെ വിചാരിക്കുന്നത് അവർ തരുന്ന ലൈക്കും ഷെയറും കൊണ്ട് ഞാനും കെട്ടിയോളും ഊട്ടിയിൽ ബംഗ്ലാവും മറയൂരിൽ ചന്ദനത്തോട്ടവും ഒക്കെ മേടിക്കുന്നുണ്ടെന്നാണ്. അതിന്റെയൊന്നും ഒരാവശ്യവും എനിക്കില്ല. എനിക്ക് ജീവിക്കാനുള്ളത് എന്റെ അപ്പൻ ഉണ്ടാക്കിയിട്ടുണ്ട്. എന്റെ ഭാര്യക്ക് ജീവിക്കാനുള്ളത് അവളുടെ അച്ഛനും ഉണ്ടാക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. എനിക്ക് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ട് കമന്റുകളെല്ലാം നോക്കാറുണ്ട്. സ്‌നേഹമുള്ള ചിലരുണ്ട് എന്ന കാര്യം മറക്കുന്നില്ല.

മോണിറ്റൈസേഷൻ പോലും ഞാൻ ഇതുവരെ ഓൺ ആക്കിയിട്ടില്ല, എനിക്കതിന്റെ ആവശ്യമില്ല. 30 വർഷം സിനിമയിൽ അഭിനയിച്ചാൽ കിട്ടാത്ത പ്രശസ്തിയും അംഗീകാരവും മലയാളികൾ എനിക്ക് നൽകിയിട്ടുണ്ട്. ആ കൊതിയും തീർന്ന ആളാണ് ഞാൻ. വിദേശത്തും സ്വദേശത്തുമുള്ള ഒരുപാട് അമ്മമാരും അച്ഛൻമാരും സഹോദരിമാരും എന്നെ സ്‌നേഹിക്കുന്നുണ്ട്. ആ സ്‌നേഹമാണ് എനിക്ക് വലുത്. അതിനേക്കാൾ വലിയ സമ്പാദ്യവും ആവശ്യമില്ല. ഞാൻ കുറേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പേരിലൊന്നുമല്ല ഇപ്പോൾ അറിയപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/342270/i-have-assets-worth-crores-of-rupees-i-dont-have-the-misfortune-to-go-viral-jayachandran-tries-to-silence-critics)