കോഴിക്കോട്:( www.truevisionnews.com ) മേപ്പയൂരില്‍ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മേപ്പയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ വാടകയ്‌ക്കെടുത്ത കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. സെന്റ് ഓഫ് ആഘോഷിക്കാനായാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ ആഡംബര വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത്.
വാഹനത്തിനെതിരെയും ഡ്രൈവര്‍മാര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റീല്‍സ് ചിത്രീകരിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു.
Plus Two students bring luxury vehicles to celebrate Kozhikode St. Off; Police register case
































