മരണത്തെ തോൽപ്പിച്ച കുരുന്ന്; ആലിൻ ഷെറിന് സംസ്ഥാന സർക്കാരിൻ്റെ ആദരവ്; സംസ്കാരം നാളെ സർക്കാർ ബഹുമതികളോടെ നടക്കും

മരണത്തെ തോൽപ്പിച്ച കുരുന്ന്; ആലിൻ ഷെറിന് സംസ്ഥാന സർക്കാരിൻ്റെ ആദരവ്; സംസ്കാരം നാളെ സർക്കാർ ബഹുമതികളോടെ നടക്കും
Feb 14, 2026 04:50 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്.

ആലിൻ ഷെറിൻ്റെ സംസ്‌കാരം നാളെ സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും. ഇതുമായി ബന്ധപ്പെട്ട നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും.

ആലിൻ ഷെറിൻ്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചര്‍ച്ചില്‍ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ അര്‍ധരാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൂര്‍ത്തിയായിരുന്നു.

ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരമില്ല. എസ്ഐടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയ ഇന്ന് രാവിലെയോട് കൂടിയാണ് പൂര്‍ത്തിയായത്.

Organ donor Alin Sherin Abraham honored by state government

Next TV

Related Stories
കോഴിക്കോട് സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്

Feb 14, 2026 05:52 PM

കോഴിക്കോട് സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്

കോഴിക്കോട് സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍, കേസെടുത്ത്...

Read More >>
ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

Feb 14, 2026 04:40 PM

ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ...

Read More >>
കടൽ ചതിച്ചു! കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; മൂന്ന് പേരെ രക്ഷപ്പെടുത്തി

Feb 14, 2026 04:23 PM

കടൽ ചതിച്ചു! കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; മൂന്ന് പേരെ രക്ഷപ്പെടുത്തി

കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി...

Read More >>
മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തിയവർക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

Feb 14, 2026 04:10 PM

മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തിയവർക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തിയവർക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന്...

Read More >>
വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

Feb 14, 2026 04:06 PM

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം, രണ്ട് സ്ത്രീകളടക്കം നാലുപേർ...

Read More >>
Top Stories

News Roundup