കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് താമരശ്ശേരിയിൽ ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. തച്ചംപൊയിൽ സ്വദേശി ഉദയകുമാർ ( 70) ആണ് മരിച്ചത്.
ഉദയകുമാർ സഞ്ചരിച്ച ബുള്ളറ്റിൽ ലോറി തട്ടി റോഡിൽ തെറിച്ച് വീണപ്പോൾ ദേഹത്ത് ലോറി കയറുകയായിരുന്നു . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Bullet passenger dies after being hit by lorry in Kozhikode
































