പാലക്കാട് നിയന്ത്രണംവിട്ട സ്കൂട്ടർ ഗ്യാസ് ലോറിക്കടിയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

പാലക്കാട് നിയന്ത്രണംവിട്ട സ്കൂട്ടർ ഗ്യാസ് ലോറിക്കടിയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
Feb 14, 2026 07:54 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി അപകടം. യുവാവിന് ദാരുണാന്ത്യം . പുതുക്കോട് തിരുവട പൊറ്റ ഹക്കിമിൻ്റെ മകൻ അനസ് (23) ആണ് മരിച്ചത്. പാലക്കാട് ആലത്തൂർ പാടൂരിന് സമീപമാണ് സംഭവം.

സ്കൂട്ടറിൽ കൂടെ സഞ്ചരിച്ച പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9:30 യോടെയായിരുന്നു അപകടം. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് എതിർദിശയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസ് മരിച്ചു. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് ഇരുവരെയും ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും അനസിന്റെ മരണം സംഭവിച്ചിരുന്നു. തലയ്ക്കും ശരീരത്തിനും ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

Accident in Palakkad Alathur when scooter crashed into lorry.

Next TV

Related Stories
ഓൺലൈൻ മാധ്യമത്തിന് സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

Feb 14, 2026 09:33 PM

ഓൺലൈൻ മാധ്യമത്തിന് സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ഓൺലൈൻ മാധ്യമത്തിന് സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക്...

Read More >>
കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Feb 14, 2026 09:26 PM

കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി...

Read More >>
'സ്ഥാനാർഥിയെ നിർണയിക്കുന്നത് എഐസിസി'; മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാൽ

Feb 14, 2026 09:09 PM

'സ്ഥാനാർഥിയെ നിർണയിക്കുന്നത് എഐസിസി'; മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാൽ

മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി...

Read More >>
 പൊലീസിനെയും വെറുതെ വിടില്ലേ? കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

Feb 14, 2026 07:32 PM

പൊലീസിനെയും വെറുതെ വിടില്ലേ? കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ്...

Read More >>
കോഴിക്കോട് സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്

Feb 14, 2026 05:52 PM

കോഴിക്കോട് സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്

കോഴിക്കോട് സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍, കേസെടുത്ത്...

Read More >>
Top Stories

News Roundup