മൈക്രോ ഫിനാന്‍സിൻ്റെ പേരില്‍ തട്ടിപ്പ്; ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍; കൊല്ലത്ത് മൂന്ന് പേർ അറസ്റ്റില്‍

മൈക്രോ ഫിനാന്‍സിൻ്റെ പേരില്‍ തട്ടിപ്പ്; ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍; കൊല്ലത്ത് മൂന്ന് പേർ അറസ്റ്റില്‍
Feb 14, 2026 08:50 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) മൈക്രോഫിനാൻസ് എന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ലോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മൂന്ന് ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായതായാണ് വിവരം. കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്.

തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്. കേസിൽ വിപിൻ ഭാസ്കർ എന്ന ആൾ ഒളിവിലാണ്. സെവൻ സ്റ്റാർ, M3G അസോസിയേറ്റ് എന്നീ പേരുകളിൽ തൃപ്പൂണിത്തുറ, തിരുവല്ല, കലയപുരം, കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ സ്ഥാപനം നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

മൈക്രോ ഫിനാൻസ് വഴി ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി 10000 മുതൽ 65000 രൂപ വരെ ഒൻപത് പേരിൽ നിന്നായി ഇവർ വാങ്ങിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് ആലപ്പുഴ കരുമാടി സ്വദേശിയിൽ നിന്ന് 55000 രൂപയാണ് ഇവർ തട്ടിയെടുത്തത്.

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. കൂടുതൽ പേരിൽ നിന്നും തട്ടിപ്പു നടത്തിയിട്ടുള്ളതായാണ് വിവരം. കേസിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.

fraud in the name of micro finance kollam three arrested

Next TV

Related Stories
ഓൺലൈൻ മാധ്യമത്തിന് സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

Feb 14, 2026 09:33 PM

ഓൺലൈൻ മാധ്യമത്തിന് സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ഓൺലൈൻ മാധ്യമത്തിന് സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക്...

Read More >>
കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Feb 14, 2026 09:26 PM

കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി...

Read More >>
'സ്ഥാനാർഥിയെ നിർണയിക്കുന്നത് എഐസിസി'; മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാൽ

Feb 14, 2026 09:09 PM

'സ്ഥാനാർഥിയെ നിർണയിക്കുന്നത് എഐസിസി'; മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാൽ

മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി...

Read More >>
പാലക്കാട് നിയന്ത്രണംവിട്ട സ്കൂട്ടർ ഗ്യാസ് ലോറിക്കടിയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Feb 14, 2026 07:54 PM

പാലക്കാട് നിയന്ത്രണംവിട്ട സ്കൂട്ടർ ഗ്യാസ് ലോറിക്കടിയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

പാലക്കാട് ആലത്തൂർ സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി അപകടം....

Read More >>
 പൊലീസിനെയും വെറുതെ വിടില്ലേ? കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

Feb 14, 2026 07:32 PM

പൊലീസിനെയും വെറുതെ വിടില്ലേ? കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ്...

Read More >>
Top Stories

News Roundup