ആളുകൾ ഇറങ്ങി ഓടിയത് രക്ഷയായി ...: പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു, ബൈക്കുകൾ കത്തി നശിച്ചു

ആളുകൾ ഇറങ്ങി ഓടിയത് രക്ഷയായി ...: പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു, ബൈക്കുകൾ കത്തി നശിച്ചു
Feb 14, 2026 10:53 PM | By Susmitha Surendran

പത്തനംതിട്ട :  (https://truevisionnews.com/)  തുമ്പമണ്ണിൽ തട്ടുകടയ്ക്ക് തീ പിടിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്. കടയിൽ ഉണ്ടായിരുന്ന ആളുകൾ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു. കടയ്ക്കുള്ളിലെ ഉപകരണങ്ങളും സാധന സാമഗ്രികളും നശിച്ചിട്ടുണ്ട്.

തുമ്പമണ്ണിൽ പ്രവർത്തിച്ചുവരുന്ന എൻ എസ് കെ എന്ന തട്ടുകടക്കാണ് തീപിടിച്ചത്. കടയിൽ ഉണ്ടായിരുന്നവർക്ക് പൊള്ളലേറ്റു. ഫയർഫോഴ്‌സ് എത്തുന്നതിന് മുൻപ് തന്നെ പരിസരവാസികളും വ്യാപാരികളും ചേർന്ന് വെള്ളവും മണലും ഉപയോഗിച്ച് തീ മറ്റ് കടകളിലേക്ക് പടരാതെ നിയന്ത്രിച്ചു.

ഇത് നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായിച്ചു. പത്തനംതിട്ടയിൽ നിന്നും എത്തിയ ഫയർ യൂണിറ്റ് തീ പൂർണ്ണമായും അണയ്ക്കുകയും സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റുകയും ചെയ്തു.

A thatched shop caught fire in Thumbamanni, Pathanamthitta.

Next TV

Related Stories
ഓൺലൈൻ മാധ്യമത്തിന് സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

Feb 14, 2026 09:33 PM

ഓൺലൈൻ മാധ്യമത്തിന് സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ഓൺലൈൻ മാധ്യമത്തിന് സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക്...

Read More >>
കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Feb 14, 2026 09:26 PM

കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി...

Read More >>
'സ്ഥാനാർഥിയെ നിർണയിക്കുന്നത് എഐസിസി'; മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാൽ

Feb 14, 2026 09:09 PM

'സ്ഥാനാർഥിയെ നിർണയിക്കുന്നത് എഐസിസി'; മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാൽ

മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി...

Read More >>
പാലക്കാട് നിയന്ത്രണംവിട്ട സ്കൂട്ടർ ഗ്യാസ് ലോറിക്കടിയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Feb 14, 2026 07:54 PM

പാലക്കാട് നിയന്ത്രണംവിട്ട സ്കൂട്ടർ ഗ്യാസ് ലോറിക്കടിയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

പാലക്കാട് ആലത്തൂർ സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി അപകടം....

Read More >>
 പൊലീസിനെയും വെറുതെ വിടില്ലേ? കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

Feb 14, 2026 07:32 PM

പൊലീസിനെയും വെറുതെ വിടില്ലേ? കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ്...

Read More >>
Top Stories

News Roundup