കണ്ണൂർ : (https://truevisionnews.com/) ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . ശനിയാഴ്ച പുലർച്ചെ ഇരിക്കൂർ മണ്ണൂരിലാണ് സംഭവം . സിദ്ധിഖ് നഗറിലെ പി.പി. കാസിം, സൈബുന്നിസ ദമ്പതികളുടെ മകൻ ജംഷീർ (35) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആ ഇഷ ,മറിയു, ഫാത്തിമ.സഹോദരങ്ങൾ: ഫാത്തിമ, ജസീം
Young man dies tragically in bike accident in Kannur
































