വയോധികയെ മർദ്ദിച്ച് അവശയാക്കി കവർച്ചാ സംഘം; എത്തിയത് കോർപ്പറേഷൻ ജീവനക്കാരെന്ന് പറഞ്ഞ്, വീട്ടുടമയ്‌ക്ക് നഷ്ടപ്പെട്ടത് 10 പവൻ സ്വർണം

വയോധികയെ മർദ്ദിച്ച് അവശയാക്കി കവർച്ചാ സംഘം; എത്തിയത് കോർപ്പറേഷൻ ജീവനക്കാരെന്ന് പറഞ്ഞ്,  വീട്ടുടമയ്‌ക്ക് നഷ്ടപ്പെട്ടത് 10 പവൻ സ്വർണം
Feb 14, 2026 08:02 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പട്ടാപ്പകൽ വീട് കയറി വൻ കവർച്ച. കോർപ്പറേഷൻ ജീവനക്കാരാണ് എന്ന് പറഞ്ഞെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. തൃശൂർ സ്വദേശിയായ അമ്മയും മകനുമാണ് ഫ്ലാറ്റിൽ താമസിക്കുന്നത്. മകൻ തിരുവനന്തപുരം വിമാനത്താവളത്തിലെ എഞ്ചിനീയങ്ങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

മകൻ ജോലിക്ക് പോയ സമയം നോക്കിയാണ് സ്ത്രീ ഉൾപ്പെടെയുള്ള സംഘം ഫ്ലാറ്റിലേക്ക് എത്തിയത്. വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തുവലിച്ചെറിയുന്നു എന്നും, ചെയ്തത് തെറ്റാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ സംസാരിക്കാൻ തുടങ്ങിയത്. ഫ്ലാറ്റിൻ്റെ ഉടമയുടെ നമ്പർ വേണമെന്ന് ആവശ്യപ്പെട്ട് റൂമിനകത്തേക്ക് കയറിയതിന് പിന്നാലെ വയോധികയെ മർദിക്കുകയും, എകദേശം 10 ലക്ഷം രൂപയുടെ സ്വർണാഭരണം കവരുകയും ചെയ്തു. സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ എന്ന് സൂചനയും ലഭിക്കുന്നുണ്ട്.

കഴിഞ്ഞദിവസം തന്നെ നെയ്യാറ്റിൻകരയിലും കവർച്ച നടന്നിരുന്നു. ഷാജു സാമുവലിൻ്റെ അടച്ചിട്ട വീട് കുത്തി നിന്ന് 27 പവനും മുപ്പതിനായിരം രൂപയും കവർന്നത്. സിസിടിവി ക്യാമറകൾ തുണി ഉപയോഗിച്ച് മൂടിയ ശേഷമായിരുന്നു മോഷണം. പ്രതിക്കായി പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാജു സാമുവലും കുടുംബവും മകളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. ബന്ധുവീട്ടിൽ നിന്നും മടങ്ങിയെത്തിയ ഷാജു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് സഹോദരനെ വിളിച്ചുവരുത്തി കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് വീടിനു പിന്നിലെ വാതിൽ തകർത്ത നിലയിൽ കണ്ടത്. മോഷണശേഷം സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡി വി ആറും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഷാജു നൽകിയ പരാതിയിൽ പറയുന്നു.

Robbery gang beats up elderly woman leaving her incapacitated The homeowner lost 10 pounds of gold.

Next TV

Related Stories
നിസ്കാരത്തിന് പോയ ആദിൽ എവിടെ? കൊട്ടാരക്കരയിൽ  പതിനാലുകാരനെ കാണാനില്ലെന്ന് പരാതി

Feb 14, 2026 10:32 AM

നിസ്കാരത്തിന് പോയ ആദിൽ എവിടെ? കൊട്ടാരക്കരയിൽ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി

കൊട്ടാരക്കരയിൽ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി....

Read More >>
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

Feb 14, 2026 10:16 AM

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച്...

Read More >>
ഇരുട്ടിൽ തപ്പൽ തുടരുന്നു; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ സിസിടിവിയില്ല

Feb 14, 2026 10:04 AM

ഇരുട്ടിൽ തപ്പൽ തുടരുന്നു; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ സിസിടിവിയില്ല

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ...

Read More >>
 ഞെട്ടിക്കുന്ന കണ്ടെത്തൽ...! ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; പെണ്‍കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Feb 14, 2026 09:00 AM

ഞെട്ടിക്കുന്ന കണ്ടെത്തൽ...! ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; പെണ്‍കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം, പെണ്‍കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്...

Read More >>
 വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു; കാർ പൂർണമായും കത്തി നശിച്ചു

Feb 14, 2026 08:50 AM

വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു; കാർ പൂർണമായും കത്തി നശിച്ചു

വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ...

Read More >>
Top Stories

News Roundup

GCC News