---
title: "കാത്തിരിപ്പിന് അന്ത്യം! 'റോസ്ലിൻ' എത്തുന്നു; ആവേശം നിറച്ച് ഒഫീഷ്യൽ ട്രെയിലർ"
english_title: "The wait is over! 'Roslin' is here; Official trailer fills you with excitement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341904/the-wait-is-over-roslyn-is-here-official-trailer-fills-you-with-excitement"
published_at: "2026-02-14T09:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ff98b7e02f_roslin_.jpg"
keywords: []
---

# കാത്തിരിപ്പിന് അന്ത്യം! 'റോസ്ലിൻ' എത്തുന്നു; ആവേശം നിറച്ച് ഒഫീഷ്യൽ ട്രെയിലർ

> **Lead Summary:** **[**ജിയോ ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസായ 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിന്റെ' ആവേശകരമായ ട്രെയിലർ പുറത്തിറങ്ങി. പ്രിയ സംവിധായകൻ ജീത്തു ജോസഫ് ഷോ റണ്ണറായി എത്തുന്ന ഈ സീരീസ് ഫെബ്രുവരി 27 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥാകൃത്താകുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത സീരീസ് സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ് നിർമ്മിച്ചിരിക്കുന്നത്.

## Article Content

**[**ജിയോ ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസായ 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിന്റെ' ആവേശകരമായ ട്രെയിലർ പുറത്തിറങ്ങി. പ്രിയ സംവിധായകൻ ജീത്തു ജോസഫ് ഷോ റണ്ണറായി എത്തുന്ന ഈ സീരീസ് ഫെബ്രുവരി 27 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥാകൃത്താകുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത സീരീസ് സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ് നിർമ്മിച്ചിരിക്കുന്നത്.

റോസ്ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ഈ സീരീസിന്റെ ഇതിവൃത്തം. സഞ്ജന ദിപു, മീന, വിനീത്, ഹക്കിം ഷാ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. പി.എം ഉണികൃഷ്‍ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ വെബ് സീരീസിന്റെ എഡിറ്റിംഗ് റിയാസ് കെ ബദറാണ്. സംഗീതം വിഷ്‍ണു ശ്യാം. പി.ആർ.ഓ - റോജിൻ കെ റോയ്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഏഴ് ഭാഷകളിലാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്‍ലിൻ’ സ്ട്രീം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341904/the-wait-is-over-roslyn-is-here-official-trailer-fills-you-with-excitement)