നിസ്കാരത്തിന് പോയ ആദിൽ എവിടെ? കൊട്ടാരക്കരയിൽ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി

നിസ്കാരത്തിന് പോയ ആദിൽ എവിടെ? കൊട്ടാരക്കരയിൽ  പതിനാലുകാരനെ കാണാനില്ലെന്ന് പരാതി
Feb 14, 2026 10:32 AM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/)  കൊട്ടാരക്കരയിൽ പതിനാലുകാരനെ  കാണാനില്ലെന്ന് പരാതി. ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കാണാതായത്.

കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് വിവരം. അതേസമയം, കുട്ടി പള്ളിയിൽ നിന്നിറങ്ങി ഓട്ടോയിൽ ആലഞ്ചേരിയിൽ ഇറങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്.

ആലഞ്ചേരിയിൽ നിന്ന് വേറെയാരും കുട്ടിയെ കണ്ടിട്ടില്ല. രാത്രി 9 മണിക്ക് കോട്ടാത്തല അമ്പലത്തിന് സമീപം കുട്ടി ഭക്ഷണം വാങ്ങിക്കുന്നത് കണ്ടവർ ഉണ്ട്. രാവിലെ മടവൂരിൽ വെച്ച് കണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു.

വീട്ടുകാർ കുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെടുത്തിയിരുന്നു. ഇത് വാങ്ങി വെച്ചതിൽ കുട്ടി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറ‍യുന്നു. കുടുംബം കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Complaint that a 14-year-old boy is missing in Kottarakkara.

Next TV

Related Stories
'രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി, സർക്കാറിനും അതിൽ പങ്കുണ്ട്' - വി.ഡി സതീശൻ

Feb 14, 2026 12:14 PM

'രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി, സർക്കാറിനും അതിൽ പങ്കുണ്ട്' - വി.ഡി സതീശൻ

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി - വി.ഡി...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Feb 14, 2026 11:07 AM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി, വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി...

Read More >>
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

Feb 14, 2026 10:16 AM

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച്...

Read More >>
Top Stories

News Roundup