---
title: "'ജ്യൂസ് നൽകി, പക്ഷേ ഞാൻ കുടിച്ചില്ല'; പീഡനക്കേസിൽ പിടിയിലായ മുരാരി തന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ജാസിൽ ജാസി"
english_title: "Jazzy against Murari Thantri"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341906/jazzy-against-murari-thantri"
published_at: "2026-02-14T09:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ff9101c384_5.jpg"
keywords: []
---

# 'ജ്യൂസ് നൽകി, പക്ഷേ ഞാൻ കുടിച്ചില്ല'; പീഡനക്കേസിൽ പിടിയിലായ മുരാരി തന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ജാസിൽ ജാസി

> **Lead Summary:** **[[moviemax.in] ] **ബാധ ഒഴിപ്പിക്കലിന്റെ പേരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുരാരി തന്ത്രി എന്ന വി.എസ്. രാജൻബാബുവിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ജാസിൽ ജാസി രംഗത്തെത്തി.

## Article Content

**[[moviemax.in] ] **ബാധ ഒഴിപ്പിക്കലിന്റെ പേരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുരാരി തന്ത്രി എന്ന വി.എസ്. രാജൻബാബുവിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ജാസിൽ ജാസി രംഗത്തെത്തി.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് രാജൻബാബു തന്നെ സമീപിച്ചതെന്നും മുമ്പ് സുഹൃത്തായിരുന്ന നന്ദിനി റെഡ്ഡി വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും ജാസി പറയുന്നു. ട്രാൻസ്‌ജെൻഡർ നർത്തകിയുടെ വേഷം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഇയാൾ, പിന്നീട് തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ജ്യൂസ് നൽകുകയും ചെയ്തു.

എന്നാൽ സംശയം തോന്നിയതിനാൽ താൻ അത് കുടിച്ചില്ലെന്ന് ജാസി വെളിപ്പെടുത്തി. സിനിമയിലെ രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ട ഇയാൾ പിന്നീട് തന്നോട് ഒറ്റയ്ക്ക് വരാൻ നിർബന്ധിച്ചതോടെയാണ് എന്തോ പന്തികേടുണ്ടെന്ന് ബോധ്യപ്പെട്ടത്.

ഇയാൾ പകർത്തിയ തന്റെ വീഡിയോകൾ നന്ദിനി റെഡ്ഡിക്ക് അയച്ചു കൊടുത്തതായും ജാസി ആരോപിക്കുന്നു. ഇയാൾ വലിയൊരു തട്ടിപ്പുകാരനാണെന്നും തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശമായി സംസാരിച്ചതിനും ഉപദ്രവിക്കാൻ ശ്രമിച്ചതിനുമുള്ള ഫലം ഇപ്പോൾ ദൈവം നൽകിയെന്നും ജാസി കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ നന്ദിനി റെഡ്ഡിക്കും ഇത്തരത്തിൽ തിരിച്ചടി ലഭിക്കുമെന്നും ജാസി പ്രത്യാശ പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341906/jazzy-against-murari-thantri)