---
title: "'ഒരു മുറൈ വന്ത് പാർത്തായ...'; ഐക്കോണിക് നൃത്തത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശോഭന"
english_title: "Shobhana reveals the secret behind the iconic dance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341901/shobhana-reveals-the-secret-behind-the-iconic-dance"
published_at: "2026-02-14T09:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ff6f844ade_Shobhana_reveals_the_secret_behind_the_iconic_dance.jpg"
keywords: []
---

# 'ഒരു മുറൈ വന്ത് പാർത്തായ...'; ഐക്കോണിക് നൃത്തത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശോഭന

> **Lead Summary:** **[** മലയാള സിനിമയിലെ 'കൾട്ട് ക്ലാസിക്' ചിത്രമേതെന്ന ചോദ്യത്തിന് സിനിമാപ്രേമികൾക്ക് എന്നും ഒരൊറ്റ ഉത്തരമേയുള്ളൂ മണിച്ചിത്രത്താഴ്. 1993-ൽ ഫാസിലിന്റെ സംവിധാനത്തിൽ പിറന്ന ഈ ബ്ലോക്ക്ബസ്റ്റർ വിസ്മയത്തിന് മൂന്ന് പതിറ്റാണ്ടിനിപ്പുറവും ആരാധകർ ഏറുകയാണ്. എത്ര തവണ കണ്ടാലും ഒട്ടും മടുപ്പിക്കാത്ത ഈ ചിത്രം ഇന്നും മലയാളിയുടെ പ്രിയപ്പെട്ട ആവർത്തനക്കാഴ്ചയാണ്. ഗംഗയും നാഗവല്ലിയും ഡോ. സണ്ണിയും നകുലനും ഉണ്ണിത്താനും കാട്ടുപറമ്പനും തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പുതുമയോടെ പ്രേക്ഷകർ ആഘോഷിക്കുന്നു.

## Article Content

**[** മലയാള സിനിമയിലെ 'കൾട്ട് ക്ലാസിക്' ചിത്രമേതെന്ന ചോദ്യത്തിന് സിനിമാപ്രേമികൾക്ക് എന്നും ഒരൊറ്റ ഉത്തരമേയുള്ളൂ മണിച്ചിത്രത്താഴ്. 1993-ൽ ഫാസിലിന്റെ സംവിധാനത്തിൽ പിറന്ന ഈ ബ്ലോക്ക്ബസ്റ്റർ വിസ്മയത്തിന് മൂന്ന് പതിറ്റാണ്ടിനിപ്പുറവും ആരാധകർ ഏറുകയാണ്. എത്ര തവണ കണ്ടാലും ഒട്ടും മടുപ്പിക്കാത്ത ഈ ചിത്രം ഇന്നും മലയാളിയുടെ പ്രിയപ്പെട്ട ആവർത്തനക്കാഴ്ചയാണ്. ഗംഗയും നാഗവല്ലിയും ഡോ. സണ്ണിയും നകുലനും ഉണ്ണിത്താനും കാട്ടുപറമ്പനും തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പുതുമയോടെ പ്രേക്ഷകർ ആഘോഷിക്കുന്നു.

ശോഭനയ്ക്ക് നാഷണൽ അവാർഡ് ലഭിച്ച സിനിമ കൂടിയാണ് മണിച്ചിത്രത്താഴ്. സിനിമയിലെ താരത്തിന്റെ മൾട്ടിപ്പിൾ പ്രകടനവും നൃത്തവും വൻ ജനശ്രദ്ധ നേടിയിരുന്നു. 'ഒരുമുറൈ വന്ത് പാർത്തായ..' എന്ന ​ഗാനവും അതിലെ ശോഭനയുടെ നൃത്തത്തിനും ഇന്നും ആരാധകർ ഏറെയുണ്ട്. ആ ഡാൻസ് താനാണ് കൊറിയോ​ഗ്രാഫി ചെയ്തതെന്ന് പറയുകയാണ് ശോഭന. ബിഹൈന്റ് വുഡ് തമിഴിനോട് ആയിരുന്നു ശോഭനയുടെ തുറന്നു പറച്ചിൽ. കലാ മാസ്റ്ററായിരുന്നു അഭിമുഖം നടത്തിയത്.

> തമിഴ് റീമേക്കായ ചന്ദ്രമുഖിയിൽ ജ്യോതികയായിരുന്നു ശോഭനയുടെ വേഷം ചെയ്തത്. ക്ലാസിക്കൽ ഡാൻസ് അറിയാതെ കളിച്ച് നാഷണൽ അവാർഡ് വാങ്ങിച്ച ആളാണ് ജ്യോതികയെന്ന് കലാ മാസ്റ്റർ പറയുന്നുണ്ട്. കലയായിരുന്നു കൊറിയോ​ഗ്രാഫി ചെയ്തത്. അപ്പോഴാണ് മലയാളത്തിൽ താൻ ആണ് കൊറിയോ​ഗ്രഫി ചെയ്തതെന്നും ഉമാ ശാന്തി മാസ്റ്റർ ഒപ്പമുണ്ടായിരുന്നുവെന്നും ശോഭന പറഞ്ഞത്. "മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഹിന്ദി റീമേക്ക് മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. വേറെ ഒന്നും കണ്ടിട്ടില്ല. വിദ്യാ ജി നല്ല രീതിയിൽ അത് ചെയ്തിട്ടുണ്ടായിരുന്നു", എന്നും ശോഭന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341901/shobhana-reveals-the-secret-behind-the-iconic-dance)