---
title: "തൊണ്ണൂറുകളിലെ താരമൂല്യം; ലാലേട്ടൻ ഒന്നാമൻ, സുരേഷ് ഗോപിക്കൊപ്പം കട്ടയ്ക്ക് ബാബു ആന്റണി! വൈറലായി അന്നത്തെ പ്രതിഫല കണക്കുകൾ"
english_title: "Compensation figures in the nineties"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341893/compensation-figures-in-the-nineties"
published_at: "2026-02-14T09:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ff288683ad_2.jpg"
keywords: []
---

# തൊണ്ണൂറുകളിലെ താരമൂല്യം; ലാലേട്ടൻ ഒന്നാമൻ, സുരേഷ് ഗോപിക്കൊപ്പം കട്ടയ്ക്ക് ബാബു ആന്റണി! വൈറലായി അന്നത്തെ പ്രതിഫല കണക്കുകൾ

> **Lead Summary:** **[[moviemax.in] ] **മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ ഇന്നത്തെ കോടികളുടെ പ്രതിഫല കണക്കുകൾ നമ്മെ അമ്പരപ്പിക്കാറുണ്ടെങ്കിലും, തൊണ്ണൂറുകളിലെ താരമൂല്യത്തിന്റെ കൗതുകകരമായ കണക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

## Article Content

**[[moviemax.in] ] **മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ ഇന്നത്തെ കോടികളുടെ പ്രതിഫല കണക്കുകൾ നമ്മെ അമ്പരപ്പിക്കാറുണ്ടെങ്കിലും, തൊണ്ണൂറുകളിലെ താരമൂല്യത്തിന്റെ കൗതുകകരമായ കണക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

അക്കാലത്തെ പ്രമുഖ സിനിമാ മാഗസിൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മലയാളത്തിന്റെ ലാലേട്ടൻ തന്നെയായിരുന്നു പ്രതിഫല കാര്യത്തിലും ഒന്നാമൻ. 15 മുതൽ 20 ലക്ഷം രൂപ വരെയാണ് ഒരു ചിത്രത്തിനായി മോഹൻലാൽ അന്ന് ഈടാക്കിയിരുന്നത്.

തൊട്ടുപിന്നാലെ 15 ലക്ഷം രൂപയുമായി മെഗാസ്റ്റാർ മമ്മൂട്ടിയും സജീവമായിരുന്നു. ആക്ഷൻ ഹീറോ പരിവേഷത്തിൽ തിളങ്ങിനിന്ന സുരേഷ് ഗോപിയും ബാബു ആന്റണിയും തമ്മിലായിരുന്നു അന്ന് കടുത്ത മത്സരം നടന്നിരുന്നത്.

സുരേഷ് ഗോപി 12 ലക്ഷം വാങ്ങിയപ്പോൾ, ബാബു ആന്റണി 10 മുതൽ 12 ലക്ഷം വരെ പ്രതിഫലം വാങ്ങി താരപ്പകിട്ടിൽ ഒപ്പത്തിനൊപ്പം നിന്നു. ജയറാമിന് അന്ന് 5 മുതൽ 7 ലക്ഷം വരെയായിരുന്നു ലഭിച്ചിരുന്നത്.

നടിമാരുടെ പട്ടികയിൽ 5 ലക്ഷം രൂപയുമായി ഖുശ്ബുവായിരുന്നു മുന്നിൽ. ശോഭനയ്ക്ക് രണ്ടര ലക്ഷവും ഉർവശിക്ക് ഒന്നര ലക്ഷവുമായിരുന്നു അന്നത്തെ തുക. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയപ്പോൾ, തിലകൻ, രാജൻ പി. ദേവ് തുടങ്ങിയ കരുത്തുറ്റ അഭിനേതാക്കൾ ഒന്നര ലക്ഷം രൂപയ്ക്കാണ് അന്ന് കരാറൊപ്പിട്ടിരുന്നത്.

മറ്റൊരു രസകരമായ കാര്യം സിൽക്ക് സ്മിതയുടെ പ്രതിഫലമാണ്; ഒരു നൃത്തത്തിന് മാത്രം ഒരു ലക്ഷം രൂപയായിരുന്നു താരം വാങ്ങിയിരുന്നത്. കാലങ്ങൾ മാറിയപ്പോൾ പ്രതിഫല കണക്കുകൾ കോടികളിലേക്ക് കുതിച്ചെങ്കിലും, മലയാള സിനിമയുടെ സുവർണ്ണകാലത്തെ ഈ കുഞ്ഞൻ കണക്കുകൾ ആരാധകർക്കിടയിൽ വലിയ കൗതുകമാണ് ഉണ്ടാക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341893/compensation-figures-in-the-nineties)