സ്വർണ്ണക്കടയിൽ കയറാൻ പേടിക്കണം! ഇന്ന് പവന് 1920 രൂപ കൂടി

സ്വർണ്ണക്കടയിൽ കയറാൻ പേടിക്കണം! ഇന്ന്  പവന് 1920 രൂപ കൂടി
Feb 14, 2026 11:00 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) സ്വർണ്ണം വാങ്ങാൻ പ്ലാനിട്ടവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വിപണിയിൽ വീണ്ടും വിലക്കയറ്റത്തിന്റെ പടയോട്ടം.   രണ്ടു ദിവസത്തെ വില ഇടിവിന് പിന്നാലെ ​ശനിയാഴ്ച സ്വർണവിലയിൽ വീണ്ടും വർധനവ്.

ഗ്രാമിന് 240 രൂപ ഉയർന്ന് പവന് 1,15,680 രൂപയിലെത്തി. ഒറ്റയടിക്ക് പവന് 1920 രൂപയാണ് ശനിയാഴ്ച ഉയർന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 195 രൂപ കൂടി ഒരു പവന് 95,000ത്തിന് മുകളിലെത്തി. 14 കാരറ്റ് ഒരു പവന് 74000 രൂപയും, ഒമ്പത് കാരറ്റ് ഒരു പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്.

വെള്ളിക്ക് ഗ്രാമിന് 275 രൂപയാണ്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 240 കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വിലയിടിഞ്ഞു. രണ്ടു ദിവസത്തെ തിരിച്ചടിക്കു ശേഷമാണ് സ്വർണം വീണ്ടും ഉയർന്ന് തുടങ്ങി 1.15 ലക്ഷം മറികടന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ റെക്കോഡ്. ഡിസംബർ 23നായിരുന്നു ആദ്യമായി ലക്ഷം രൂപ കടന്നത്. പത്തു ദിവസം മുമ്പ് വില 1.17ലക്ഷത്തിലെത്തിയ ശേഷം വീണ്ടും കുറഞ്ഞു തുടങ്ങി, 1.11 ലക്ഷത്തിലെത്തിയിരുന്നു. ഇവിടെ നിന്നാണ് പതിയെ തിരിച്ചു കയറുന്നത്.

Today's gold price

Next TV

Related Stories
അതിവേഗം സർക്കാർ ....! റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

Feb 14, 2026 01:22 PM

അതിവേഗം സർക്കാർ ....! റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി, കേന്ദ്രസര്‍ക്കാരിന് കത്തയച്ച്...

Read More >>
'രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി, സർക്കാറിനും അതിൽ പങ്കുണ്ട്' - വി.ഡി സതീശൻ

Feb 14, 2026 12:14 PM

'രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി, സർക്കാറിനും അതിൽ പങ്കുണ്ട്' - വി.ഡി സതീശൻ

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി - വി.ഡി...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Feb 14, 2026 11:07 AM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി, വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി...

Read More >>
Top Stories

News Roundup