---
title: "'അറിഞ്ഞില്ല ആരും പറഞ്ഞില്ല, ഒരു ഫ്ലാഷ് ബാക്ക് പ്രതീക്ഷിച്ചില്ല'; മലയാളത്തിന്റെ ഈ പ്രിയനടനെ മനസ്സിലായോ?"
english_title: "Actor Jayaram's old pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341945/actor-jayarams-old-pictures-go-viral"
published_at: "2026-02-14T12:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699020a901019_rathri.jpg"
keywords: []
---

# 'അറിഞ്ഞില്ല ആരും പറഞ്ഞില്ല, ഒരു ഫ്ലാഷ് ബാക്ക് പ്രതീക്ഷിച്ചില്ല'; മലയാളത്തിന്റെ ഈ പ്രിയനടനെ മനസ്സിലായോ?

> **Lead Summary:** ** **പ്രിയതാരങ്ങളുടെ കുട്ടിക്കാലത്തെയും കൗമാരകാലത്തെയും ചിത്രങ്ങൾക്കായി സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ തിരക്കാണ്.

## Article Content

** **പ്രിയതാരങ്ങളുടെ കുട്ടിക്കാലത്തെയും കൗമാരകാലത്തെയും ചിത്രങ്ങൾക്കായി സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ തിരക്കാണ്.

അക്കൂട്ടത്തിലേക്ക് ഇതാ മലയാളികളുടെ പ്രിയ നടൻ ജയറാമിന്റെ മനോഹരമായ ഒരു പഴയകാല ചിത്രം കൂടി എത്തിയിരിക്കുന്നു. മിമിക്രി വേദികളിൽ ചിരിയുണർത്തി നടന്നു നീങ്ങിയ ആ ചെറുപ്പക്കാരൻ പത്മരാജൻ എന്ന പ്രതിഭയുടെ 'അപരനിലൂടെ' മലയാള സിനിമയുടെ നായക നിരയിലേക്ക് ഉയർന്നു വന്നത് ചരിത്രം.

> ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്ത് എത്തി. "അറിഞ്ഞില്ല ആരും പറഞ്ഞില്ല.. ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് പ്രതീക്ഷിച്ചില്ല, ക്ലാസ്സിക്കൽ ഡാൻസർ ആരുന്നോ, കനക സിംഹസനത്തിൽ പറയുന്ന പോലെ തട്ടെന്നുള്ള ശീലവാ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

> ജയറാം എന്ന നടന്റെ കരിയറിലെ വളർച്ച പോലെ തന്നെ കൗതുകമുണർത്തുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പഴയകാല ചിത്രങ്ങളും. "ഇതാര് നമ്മുടെ ജയറാമേട്ടനോ?" എന്ന അത്ഭുതത്തോടെയാണ് ആരാധകർ ഈ ചിത്രം ഷെയർ ചെയ്യുന്നത്. ജയറാമിനൊപ്പം മറ്റ് പ്രമുഖ താരങ്ങൾ നിൽക്കുന്ന ഗ്രൂപ്പ് ഫോട്ടോകളും ഇതിനോടൊപ്പം ചർച്ചയാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341945/actor-jayarams-old-pictures-go-viral)