തിരുവനന്തപുരം: ( www.truevisionnews.com ) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ തന്നെ മത്സരരംഗത്തിറങ്ങും. ഇതുസംബന്ധിച്ച തന്റെ സന്നദ്ധത അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. പല മണ്ഡലങ്ങളിലേക്കും മുരളീധരന്റെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിലേക്ക് തന്നെ മടങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മുരളീധരന്റെ വരവോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
K. Muraleedharan to contest from old platform






























