കോട്ടയം: ( www.truevisionnews.com ) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വച്ചതിൽ വിവാദം പുകയുന്നു. പോസ്റ്റർ വച്ചതിന് പിന്നിൽ എൽഡിഎഫ് ആണെന്നും, ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം ലോക്കൽ കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിശുദ്ധിയോടെ മാത്രം കാണുന്ന ഇടമാണ് മരണപ്പെട്ടവരെ അടക്കം ചെയ്തിരിക്കുന്ന കല്ലറ. ക്രൈസ്തവ വിശ്വാസങ്ങളെയും, മൂല്യങ്ങളെയും, നമ്മിൽ നിന്നും വേർപെട്ടുപോയ ഉമ്മൻചാണ്ടി സാറിനെയും അപമാനിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തിയെ തള്ളിപ്പറയുവാൻ ജോസ് കെ. മാണിയും എൽഡിഎഫ് നേതൃത്വവും തയ്യാറാകണമെന്നുമാണ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മേൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ പോസ്റ്റര്‍ പതിപ്പിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് വിഷയം ഏറ്റെടുക്കുകയായിരുന്നു.
അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവെന്ന് പൊലീസ്. പള്ളിയിലെ സിസിടിവി പരിശോധനയിലാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്നത് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
controversy erupts over placing ldf rally poster at former chief minister oommen chandys grave
































.jpeg)