ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

 ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
Feb 13, 2026 12:59 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/) പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഉപ്പുക്കുഴി സ്വദേശിയായ രഘുനാഥൻ (55) ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റബ്ബർ തോട്ടത്തിൽ വെച്ച് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

പന്നിയുടെ ഇടിയിലും കുത്തേറ്റും സാരമായി പരിക്കേറ്റ രഘുനാഥനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Wild boar attacks plantation worker; tragic end

Next TV

Related Stories
പെരുമാറ്റത്തിൽ സംശയം, ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി; രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ

Feb 13, 2026 04:39 PM

പെരുമാറ്റത്തിൽ സംശയം, ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി; രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ

ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി, രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ...

Read More >>
വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Feb 13, 2026 04:16 PM

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള;  ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ച്  എസ്‌ഐടി

Feb 13, 2026 03:50 PM

ശബരിമല സ്വര്‍ണക്കൊള്ള; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ച് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ച് ...

Read More >>
 ഒരുകോടി നിങ്ങൾക്കോ? സുവർണ കേരളം SK 40 ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം ...

Feb 13, 2026 03:28 PM

ഒരുകോടി നിങ്ങൾക്കോ? സുവർണ കേരളം SK 40 ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം ...

സുവർണ കേരളം SK 40 ലോട്ടറി നറുക്കെടുപ്പ് ഫലം...

Read More >>
Top Stories