തിരുവനന്തപുരം: (https://truevisionnews.com/) സ്വന്തം സഹോദരീ പുത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കുപ്രസിദ്ധ ഗുണ്ട റാംബോ രാജേഷ് (43) പിടിയിലായി. ശംഖുംമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന രാജേഷിനെ വലിയതുറ പോലീസാണ് അറസ്റ്റ് ചെയ്തത്.നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ദിവസം സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തിയ രാജേഷ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിലാണ് ഇയാൾ വലയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാജേഷ് പെൺകുട്ടിയെ ഭീഷണപ്പെടുത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമെന്നറിഞ്ഞ പ്രതി ഉടൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത വലിയതുറ പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. ഒടുവിൽ രാത്രിയോടെ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Notorious gangster 'Rambo Rajesh' in police net
































