---
title: "'കാറിന്റെ ഡിക്കിയിൽ മിഥുൻ രമേഷ്! സ്റ്റേജ് വിട്ട് വീട്ടിലെത്തിയപ്പോൾ 'പ്രതികാരം'; ലക്ഷ്മി മേനോന്റെ വീഡിയോ വൈറൽ'"
english_title: "Lakshmi Menon's viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341706/lakshmi-menons-viral-video"
published_at: "2026-02-13T11:38:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ec0401420c_MOIVIE1.jpg"
keywords: []
---

# 'കാറിന്റെ ഡിക്കിയിൽ മിഥുൻ രമേഷ്! സ്റ്റേജ് വിട്ട് വീട്ടിലെത്തിയപ്പോൾ 'പ്രതികാരം'; ലക്ഷ്മി മേനോന്റെ വീഡിയോ വൈറൽ'

> **Lead Summary:** **[[moviemax.in] ] **ഐഡിയ സ്റ്റാർ സിംഗർ വേദിയിലെ പുതിയ 'ട്വിസ്റ്റ്' സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. അവതാരകരായ മിഥുൻ രമേഷും വർഷയും നവദമ്പതികളെപ്പോലെ വേദിയിലെത്തിയ പ്രമോ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർക്കിടയിൽ ആകാംക്ഷയേറിയത്.

## Article Content

**[[moviemax.in] ] **ഐഡിയ സ്റ്റാർ സിംഗർ വേദിയിലെ പുതിയ 'ട്വിസ്റ്റ്' സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. അവതാരകരായ മിഥുൻ രമേഷും വർഷയും നവദമ്പതികളെപ്പോലെ വേദിയിലെത്തിയ പ്രമോ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർക്കിടയിൽ ആകാംക്ഷയേറിയത്.

വാലന്റൈൻസ് ഡേ സ്പെഷ്യൽ എപ്പിസോഡിന്റെ ഭാഗമാണോ ഈ മാറ്റമെന്ന് പ്രേക്ഷകർ ചോദിക്കുമ്പോഴും, മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്റെ രസകരമായ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സംഭവം കണ്ട് ലക്ഷ്മി ഉടൻ 'സീൻ' ആക്കുമെന്ന് കരുതിയവർക്ക് തെറ്റി. താൻ ഒട്ടും പൊസസീവ് അല്ലെന്നും പ്രോഗ്രസീവ് ആയി ചിന്തിക്കുന്ന ആളാണെന്നും വ്യക്തമാക്കിയ ലക്ഷ്മി, മിഥുനെ കാറിന്റെ ഡിക്കിയിൽ അടച്ചിട്ട നിലയിലുള്ള ഒരു തമാശ വീഡിയോ പങ്കുവെച്ചാണ് ഇതിനോട് പ്രതികരിച്ചത്.

> "ചേച്ചി, എന്നെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണ്, പ്ലീസ് എന്നെ വിട്ടേക്കൂ" എന്ന വർഷയുടെ കമന്റും ഇതിന് താഴെ പ്രത്യക്ഷപ്പെട്ടു. ഷോയിലെ മെന്റർമാരും വിധികർത്താക്കളായ ചിത്രയും വിധുപ്രതാപും സിതാരയുമെല്ലാം ഇവരുടെ വരവ് കണ്ട് അമ്പരന്നു നിൽക്കുന്ന ദൃശ്യങ്ങൾ പ്രമോയിലുണ്ട്.

ഷോയുടെ അണിയറപ്രവർത്തകർ ഒപ്പിച്ച പണിയാണോ ഇതെന്ന ചോദ്യത്തിന് ലക്ഷ്മി നൽകിയ മറുപടി ആരാധകർക്കിടയിൽ വലിയ ചിരി പടർത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341706/lakshmi-menons-viral-video)