---
title: "കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന; സെലക്റ്റീവ് റീ റിലീസുമായി 'പ്രേമം'"
english_title: "Kerala, Tamil Nadu, Karnataka, Telangana; 'Premam' to get selective re-release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341642/kerala-tamil-nadu-karnataka-telangana-premam-to-get-selective-re-release"
published_at: "2026-02-12T23:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e142e953f2_PREMAM.jpg"
keywords: []
---

# കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന; സെലക്റ്റീവ് റീ റിലീസുമായി 'പ്രേമം'

> **Lead Summary:** മലയാളത്തിലെ പ്രണയ സിനിമകള്‍ എടുത്താല്‍ ജനപ്രീതി നേടിയവയുടെ തന്നെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാവും. എന്നാല്‍ പ്രേമം എന്ന ചിത്രത്തിന് അക്കൂട്ടത്തില്‍ ഒരു സ്പെഷല്‍ സ്ഥാനമുണ്ട്. 2015 ല്‍ പുറത്തെത്തിയ സമയത്ത് അത്രയും ട്രെന്‍ഡ് ആയിരുന്നു ഈ ചിത്രം.

## Article Content

മലയാളത്തിലെ പ്രണയ സിനിമകള്‍ എടുത്താല്‍ ജനപ്രീതി നേടിയവയുടെ തന്നെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാവും. എന്നാല്‍ പ്രേമം എന്ന ചിത്രത്തിന് അക്കൂട്ടത്തില്‍ ഒരു സ്പെഷല്‍ സ്ഥാനമുണ്ട്. 2015 ല്‍ പുറത്തെത്തിയ സമയത്ത് അത്രയും ട്രെന്‍ഡ് ആയിരുന്നു ഈ ചിത്രം.

10 വര്‍ഷങ്ങള്‍ക്കിപ്പുറവും അന്ന് ലഭിച്ച ജനപ്രീതി അല്‍പംപോലും ഇടിഞ്ഞിട്ടില്ല എന്നതാണ് ഹൈലൈറ്റ്. ഇപ്പോഴിതാ റിലീസിന്‍റെ 11-ാം വര്‍ഷം ലിമിറ്റഡ് റീ റിലീസിന് ഒരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയ ചിത്രം. വാലന്‍റൈന്‍സ് ഡേ സ്പെഷല്‍ റീ റിലീസ് ആയാണ് ചിത്രം വീണ്ടും കാണികളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്.

പിവിആര്‍ ഐനോക്സ് തിയറ്റര്‍ ശൃംഖലയിലൂടെയാണ് ചിത്രം ഫെബ്രുവരി 13 ന് എത്തുക. ലിമിറ്റഡ് റീ റിലീസ് ആണെങ്കിലും നാല് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രത്തിന് തിയറ്ററുകളുണ്ട്.

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കര്‍ണാടകത്തില്‍ ബെംഗളൂരു, മംഗളൂരു, തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, തെലങ്കാനയില്‍ ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിലീസ് സെന്‍ററുകള്‍. ആകെ 14 സെന്‍ററുകളില്‍ ചിത്രം എത്തും. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341642/kerala-tamil-nadu-karnataka-telangana-premam-to-get-selective-re-release)