---
title: "മിന്നൽവളയ്ക്ക് ശേഷം വീണ്ടും ആ ഹിറ്റ് കൂട്ടുകെട്ട്! പള്ളിച്ചട്ടമ്പിയിലെ 'കാട്ടുചെമ്പകം' എത്തി; വാലന്റൈൻസ് ഡേ കീഴടക്കാൻ ടൊവിനോയും സംഘവും"
english_title: "'Kattuchembakam' in Pallichattambi has arrived; Tovino and his team are set to conquer Valentine's Day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341694/kattuchembakam-in-pallichattambi-has-arrived-tovino-and-his-team-are-set-to-conquer-valentines-day"
published_at: "2026-02-13T11:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eb9252145d_tovino__new_song.jpg"
keywords: []
---

# മിന്നൽവളയ്ക്ക് ശേഷം വീണ്ടും ആ ഹിറ്റ് കൂട്ടുകെട്ട്! പള്ളിച്ചട്ടമ്പിയിലെ 'കാട്ടുചെമ്പകം' എത്തി; വാലന്റൈൻസ് ഡേ കീഴടക്കാൻ ടൊവിനോയും സംഘവും

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാട്ടുചെമ്പകം’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

## Article Content

മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാട്ടുചെമ്പകം’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റേതാണ്. 2025ലെ സൂപ്പർഹിറ്റ് ഗാനമായ ‘മിന്നൽവള’യ്ക്ക് ശേഷം ജേക്ക്സ് ബിജോയിയും കൈതപ്രവും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ഗാനമെന്ന പ്രത്യേകതയുമുണ്ട് ‘കാട്ടുചെമ്പക'ത്തിന്. ഇത്തവണ വാലന്റൈൻസ് ഡേ സ്പെഷ്യലായി ഇറങ്ങിയ ഈ ഗാനം ട്രെൻഡ് ആകുമെന്നാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍. ഗാന രംഗത്തിൽ ടോവിനോയ്ക്കൊപ്പം നായിക കയാദു ലോഹറും എത്തുന്നുണ്ട്.

ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഒരു പോലെ ശ്രദ്ധ നേടുന്ന ഗായകനായ വിശാൽ മിശ്ര, റിലീസിന് തയ്യാറെടുക്കുന്ന ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകനി’ലും ‘ഒരു പേരെ വരലാർ’ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചതും വിശാൽ മിശ്രയാണ്. കൽക്കി, ഫോറൻസിക്, ഐഡന്റിറ്റി, നരിവേട്ട എന്നീ ടോവിനോ തോമസ് ചിത്രങ്ങൾക്ക് വേണ്ടി മുൻപ് ജേക്ക്സ് ബിജോയ് സംഗീതം പകർന്നിരുന്നു. തുടർച്ചയായി ഹിറ്റ് ട്രാക്കുകൾ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ജേക്ക്സ് ബിജോയ് ഇപ്പോൾ മലയാള സിനിമയിലെ കറന്റ് സെൻസേഷനായ സംഗീത സംവിധായകനാണെന്നത് സംശയാതീതമായ കാര്യമാണ്. ഈയിടെ ആരാധകരുമായി സംവദിക്കുന്നതിനടയിൽ ബോളീവുഡ് സൂപ്പർ താരം രൺബീർ കപൂറും ജേക്ക്‌സ് ബിജോയിയുടെ 'ലോക'യിലെ മ്യൂസിക്കിനെ പറ്റി എടുത്ത് പറയുകയുണ്ടായതും ശ്രദ്ധേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341694/kattuchembakam-in-pallichattambi-has-arrived-tovino-and-his-team-are-set-to-conquer-valentines-day)