---
title: "'വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും'; നടി രേഖ വീണ്ടും വിവാഹിതയാകുന്നോ? സത്യാവസ്ഥ ...."
english_title: "Is actress Rekha getting married again? The truth...."
publisher: "moviemax.in"
canonical_url: "https://moviemax.in/news/341643/is-actress-rekha-getting-married-again-the-truth"
published_at: "2026-02-12T23:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e15646bdd5_REGA.jpg"
keywords: []
---

# 'വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും'; നടി രേഖ വീണ്ടും വിവാഹിതയാകുന്നോ? സത്യാവസ്ഥ ....

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് രേഖ രതീഷ്. പരസ്‍പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രം ആണ് രേഖയെ കൂടുതൽ ജനപ്രിയയാക്കിയത്. ഏറെക്കാലമായി സിംഗിൾ മദർ ആയി ജീവിതം നയിക്കുകയാണ് താരം.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് രേഖ രതീഷ്. പരസ്‍പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രം ആണ് രേഖയെ കൂടുതൽ ജനപ്രിയയാക്കിയത്. ഏറെക്കാലമായി സിംഗിൾ മദർ ആയി ജീവിതം നയിക്കുകയാണ് താരം.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ രേഖ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനം എടുത്തുവെന്നും അധികം വൈകാതെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുമെന്നും അറിയിച്ചിരിക്കുകയാണ് താരം.

'എ ന്യൂ ചാപ്റ്റർ' എന്ന തലക്കെട്ടു നൽ‌കിയാണ് രേഖ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം'', എന്നാണ് വിഡിയോയിൽ രേഖ രതീഷ് പറയുന്നത്.

തുടർന്ന്, തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയനായ നടൻ ഈശ്വർ രഘുനാഥിനെ രേഖ വീഡിയോ കോൾ ചെയ്യുന്നതും കാണാം. എന്താണ് കാര്യമെന്നത് ഉടനെ റിവീൽ ചെയ്യുമെന്നും പറഞ്ഞാണ് റീൽ അവസാനിക്കുന്നത്.

അടുത്ത വീഡിയോയിൽ എന്താണ് സംഭവമെന്നു വെളിപ്പെടുത്താമെന്നും രേഖ കുറിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണോ? വിവാഹമാണോ അനൗൺസ് ചെയ്യാൻ പോകുന്നത്, അതോ സീരിയൽ പ്രമോഷനാണോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341643/is-actress-rekha-getting-married-again-the-truth)