ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ അനുമതി

ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ അനുമതി
Feb 11, 2026 11:54 PM | By Roshni Kunhikrishnan

കൊച്ചി:(https://truevisionnews.com/) കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് ഊർജ്ജം പകർന്ന് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് 1016.24 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി.

ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഈ തുക വിനിയോഗിക്കുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കേന്ദ്രാനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസവും ഫണ്ട് വെട്ടിക്കുറച്ചതിനെത്തുടർന്നുള്ള പ്രതിസന്ധികളും മറികടന്നാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

പാലാരിവട്ടം, സിവിൽ സ്റ്റേഷൻ, ഇൻഫോപാർക്ക് തുടങ്ങി 10 സ്റ്റേഷനുകൾ ഉൾപ്പെടുന്ന 10.58 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. എല്ലാ സ്റ്റേഷനുകളിലും ഒരേസമയം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് പദ്ധതി വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്.

1999-ൽ ഇ.കെ. നയനാർ സർക്കാരിന്റെ കാലത്ത് തുടങ്ങിയ സാധ്യത പഠനം മുതൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ഉദ്ഘാടനം വരെയുള്ള നാഴികക്കല്ലുകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അനുസ്മരിച്ചു. പൊതുഗതാഗത മേഖലയിലെ അനിവാര്യമായ മാറ്റമാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Metro to Infopark soon; Cabinet approves loan of Rs 1,000 crore

Next TV

Related Stories
യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

Feb 11, 2026 11:39 PM

യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക്...

Read More >>
അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Feb 11, 2026 11:32 PM

അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി...

Read More >>
കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ

Feb 11, 2026 10:44 PM

കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ

കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി...

Read More >>
തിരുവല്ല സ്പാ ബലാത്സംഗക്കേസ്: കിരണും സജിനും പോലീസ് സ്റ്റേഷനിലെത്തി; ആറ് പ്രതികളും വലയിൽ

Feb 11, 2026 09:19 PM

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: കിരണും സജിനും പോലീസ് സ്റ്റേഷനിലെത്തി; ആറ് പ്രതികളും വലയിൽ

തിരുവല്ല സ്പാ കൂട്ട ബലാത്സംഗ കേസ്, രണ്ടു പ്രതികൾ കൂടി പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
Top Stories

News Roundup