'സര്‍വ്വം 'മായ'യാക്കിയത് നിവിൻ പോളി...! ഡെലുലുവാകാൻ ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ' -വെളിപ്പെടുത്തി അഖില്‍ സത്യൻ

 'സര്‍വ്വം 'മായ'യാക്കിയത് നിവിൻ പോളി...! ഡെലുലുവാകാൻ ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ' -വെളിപ്പെടുത്തി  അഖില്‍ സത്യൻ
Feb 11, 2026 03:51 PM | By VIPIN P V

അടുത്ത കാലത്ത് മലയാളത്തില്‍ വൻ ഹിറ്റായി മാറിയ ചിത്രമാണ് സര്‍വ്വം മായ. നായകൻ നിവിൻ പോളിക്ക് വൻ തിരിച്ചുവരവും സര്‍വ്വം മായ സമ്മാനിച്ചു. ഒടിടിയിലും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച നിവിൻ ചിത്രം സര്‍വ്വം മായയില്‍ ഡെലുലുവായി റിയാ ഷിബുവും തിളങ്ങി. എന്നാല്‍ ഡെലുലുവായി ആദ്യം തീരുമാനിച്ചത് റിയാ ഷിബുവിനെ അല്ലെന്ന് ഒരു അഭിമുഖത്തില്‍ സംവിധായകൻ അഖില്‍ സത്യൻ വെളിപ്പെടുത്തിയതായി 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെലുലുവായി ആദ്യം തീരുമാനിച്ച താരം പ്രീതി മുകുന്ദനായിരുന്നു. എന്നാല്‍ ലവ് ട്രാക്ക് എളുപ്പത്തില്‍ വ്യക്തമാകുന്നതിനാല്‍ ആ തീരുമാനം മാറ്റുകയായിരുന്നുവെന്ന് അഖില്‍ സത്യൻ വ്യക്തമാക്കുന്നു.. തുടര്‍ന്ന് പ്രീതി മുകുന്ദനെ മറ്റൊരു റോളിലേക്ക് സിനിമയില്‍ മാറ്റി. ഡെലുലുവായി റിയാ ഷിബു വലിയ രീതിയില്‍ തിളങ്ങുകയും ചെയ്‍തു.

മാത്രവുമല്ല സര്‍വ്വം ഡെലുലുവെന്നാണ് ആദ്യം സിനിമയ്‍ക്ക് പേര് തീരുമാനിച്ചത്. നിവിൻ പോളി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ചിത്രത്തിന് സര്‍വ്വം മായ എന്ന് പേര് മാറ്റിയത് എന്നും 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150.45 കോടി രൂപയാണ് സര്‍വ്വം മായ ആകെ നേടിയിരിക്കുന്നത്. സര്‍വ്വം മായ ജിയോ ഹോട്‍സ്റ്റാറിലൂടെ ഒടിടിയിലും സ്‍ട്രീമിംഗ് തുടരുകയാണ്. സര്‍വ്വം മായയിലെ ചില സന്ദര്‍ഭങ്ങള്‍ യഥാര്‍ഥ ജീവിത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് ഒടിടിപ്ലേയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ അഖില്‍ സത്യൻ വെളിപ്പെടുത്തിയിരുന്നു.

മായ മാത്യു എന്ന ഡെലുലുവിനോട് സഹോദരൻ ഗുഡ് ബൈ (യെസ്) പറയുന്ന രംഗമാണ് സര്‍വ്വം മായയിലെ പ്രധാന ഇമോഷണല്‍ രംഗം. തുടര്‍ന്നാണ് ഡോക്ടേഴ്‍സ് മായാ മാത്യുവിന്റെ ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത്. സമാനമായ സന്ദര്‍ഭവും അനുഭവവും തങ്ങളുടെ അടുത്ത കുടുംബ സുഹൃത്ത് നേരിടേണ്ടി വന്നതാണ് എന്നാണ് അഖില്‍ സത്യൻ വെളിപ്പെടുത്തിയിരിക്കുന്നത്.

കോമയിലുള്ള ഒരാളുടെ ജീവൻ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാൻ കുട്ടിയോട് അനുവാദം ചോദിക്കേണ്ടി വരികയാണ്. സഹിക്കാൻ പറ്റാത്ത വേദനയാണ് അത്. ആ ട്രോമാറ്റിക് സംഭവം ഒരിക്കലും ഞാൻ മറക്കില്ല. ആ സംഭവമാണ് സര്‍വം മായയിലും അതുപോലെ ഒരു രംഗം ഉപയോഗിക്കാൻ തനിക്ക് പ്രചോദനമായത് എന്നും അഖില്‍ സത്യൻ പറയുന്നു. സാങ്കല്‍പ്പിക കഥകള്‍ എഴുതാൻ താൻ അത്ര മികച്ചവനല്ല എന്നും സൂചിപ്പിക്കുന്ന അഖില്‍ സത്യൻ താൻ കണ്ട മനുഷ്യരോ അല്ലെങ്കില്‍ സന്ദര്‍ഭങ്ങളോ പ്രചോദനമായി സ്വീകരിക്കാറുണ്ട് എന്നും വെളിപ്പെടുത്തിയിരുന്നു.

Content Highlight: Akhil Sathyan reveals that he initially decided to cast another actress as Delulu

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories










News Roundup






GCC News